സൂഫി സംഗീതവും ഇന്ത്യന്‍ ക്ലാസിക്കലും ഇഴചേര്‍ത്ത് ഗോവിന്ദ് വസന്ത; 'തെഹ്കീഖ്' എത്തി

By Web TeamFirst Published Dec 24, 2019, 6:57 PM IST
Highlights

സംഗീതം പകര്‍ന്നിരിക്കുന്നതിലെ ഈ ആശയത്തോട് ഏറെ യോജിക്കുന്ന ഒരു കഥാതന്തുവിലാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നതും. ഭര്‍ത്താവ് നഷ്ടപ്പെടുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വിലാപമാണ് 'തെഹ്കീഖ്'.
 

ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വ്വഹിച്ച 'തെഹ്കീഖ്' എന്ന ആല്‍ബം പുറത്തെത്തി. സൂഫി സംഗീതത്തോട് കര്‍ണാടിക് സംഗീതം ചേര്‍ത്തുവച്ച് ബഹുസ്വരതയും വൈവിധ്യങ്ങളും ഇഴചേര്‍ന്ന ഒരു മഹത്തായ സംഗീത സംസ്‌കാരത്തെക്കുറിച്ച് സംവദിക്കുയാണ് ഗോവിന്ദ് വസന്ത. ശ്രീരഞ്ജിനി കോടംപള്ളിയാണ് പാടിയിരിക്കുന്നത്. 

സംഗീതം പകര്‍ന്നിരിക്കുന്നതിലെ ഈ ആശയത്തോട് ഏറെ യോജിക്കുന്ന ഒരു കഥാതന്തുവിലാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നതും. ഭര്‍ത്താവ് നഷ്ടപ്പെടുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വിലാപമാണ് 'തെഹ്കീഖ്'. ആന്‍ ശീതളും നീരജ് മാധവുമാണ് കഥാപാത്രങ്ങളായി എത്തുന്നത്. ഫാമിലി മാന്‍ എന്ന വെബ് സിരീസിലെ മൂസ എന്ന കഥാപാത്രത്തിനുശേഷം നീരജ് മാധവ് പ്രത്യക്ഷപ്പെടുന്ന ആല്‍ബം എന്ന പ്രത്യേകതയുമുണ്ട്. 'തെഹ്കീഖ്' എന്നാല്‍ തിരച്ചില്‍ എന്നാണര്‍ത്ഥം. ഇവിടെ നഷ്ടപ്പെട്ട ഭര്‍ത്താവിനെ തിരഞ്ഞുപോവുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍ ശീതള്‍ ആണ്. ആനിന്റെ കാഴ്ചയിലൂടെയാണ് തെഹ്കീഖ് മുന്നോട്ട് പോവുന്നത്.

ശ്രീരഞ്ജിനി കോടംപള്ളി ഓണ്‍ബ്ലോക്ക് അവതരിപ്പിച്ചിരിക്കുന്ന തെഹ്കീഖിന് ഗോവിന്ദ് വസന്തയുടെ തൈക്കൂടം ബ്രിഡ്ജില്‍ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്‌കാരം എന്ന പ്രത്യേകത കൂടിയുണ്ട്. ധന്യ സുരേഷിന്റേതാണ് രചന. വിനായക് ഗോപാല്‍ ക്യാമറയും അക്ഷജ് സത്യന്‍ മേനോന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന തെഹ്കീഖിന്റെ സംവിധാനം ശ്രുതി നമ്പൂതിരിയാണ്.

click me!