'തലൈവി'യായി നിറഞ്ഞാടി കങ്കണ, ആദ്യ ഗാനം ഏറ്റെടുത്ത് സിനിമാസ്വാദകർ

Web Desk   | Asianet News
Published : Apr 03, 2021, 10:31 AM IST
'തലൈവി'യായി നിറഞ്ഞാടി കങ്കണ, ആദ്യ ഗാനം ഏറ്റെടുത്ത് സിനിമാസ്വാദകർ

Synopsis

ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.

മിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'തലൈവി'യിലെ ആദ്യ ​ഗാനമെത്തി.കങ്കണയാണ് ജയലളിതയായി സ്ക്രീനിൽ എത്തുന്നത്. 'ഇല, ഇല...' എന്നുതുടങ്ങുന്ന ​ഗാനം അതിമനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ചൊരുക്കിയിരിക്കുകയാണ്. ജയലളിതയുടെ സുവർണ്ണകാലഘട്ടമാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

ജി വി പ്രകാശ് കുമാർ ഒരുക്കിയ പാട്ട് ആലപിച്ചിരിക്കുന്ന സൈന്ദവി പ്രകാശാണ്. സിരാ സിരി ആണ് വരികൾ എഴുതിയിരിക്കുന്നത്. ജയലളിതയുടെ ആദ്യ സിനിമയിലേത് മുതലുള്ള ലുക്കുകളിൽ കങ്കണ ഈ ​ഗാനരം​ഗത്തിൽ എത്തുന്നുണ്ട്. 

ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.
മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി