ജീവ നായകനാവുന്ന രാ വെങ്കട് ചിത്രം; 'തഗപ്പനി'ലെ ആദ്യ ഗാനം എത്തി

Published : Oct 31, 2026, 06:03 PM IST
Thangapulla Video song from Thagappan movie starring Jiiva and Rajisha

Synopsis

മധുരയുടെ പശ്ചാത്തലത്തിൽ അച്ഛൻ-മകൻ ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ഡിസംബർ 24-ന് തിയറ്ററുകളിലെത്തും.

ജീവയെ നായകനാക്കി രാ വെങ്കട് സംവിധാനം ചെയ്യുന്ന തഗപ്പന്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. തങ്കപ്പുള്ള എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പാ വിജയ് ആണ്. മാര്‍ഷല്‍ റോബിന്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുരുകവേല്‍ ആണ് ആലാപനം. ചിത്രത്തിലെ പുറത്തെത്തിയിരിക്കുന്ന ആദ്യ ഗാനമാണ് ഇത്. മാര്‍ഷല്‍ റോബിന്‍സണ്‍ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന ആദ്യ ഗാനവുമാണ് ഇത്. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് ഇത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മധുരയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം അച്ഛന്‍- മകന്‍ ബന്ധത്തെക്കുറിച്ചുള്ള ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബ ബന്ധങ്ങളെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രജിഷ വിജയന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എം സുകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നഗൂരന്‍ രാമചന്ദ്രന്‍ ആണ് എഡിറ്റിംഗ്. കലാസംവിധാനം കെ ബി നന്ദബാലന്‍, സ്റ്റണ്ട്സ് മഹേഷ് മാത്യു, കോസ്റ്റ്യൂം ഡിസൈന്‍ റിതേഷ് സെല്‍വരാജ്, എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി ബാലകുമാര്‍, കൊറിയോഗ്രഫി ലീല, വരികള്‍ പാ വിജയ്, ഓഡിയോഗ്രഫി ടി ഉദയ് കുമാര്‍, സൗണ്ട് ഡിസൈന്‍ എ സതീഷ് കുമാര്‍.

സ്റ്റില്‍സ് തേനി അന്‍പു, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, മേക്കപ്പ് കുപ്പുസാമി, പ്രൊഡക്ഷന്‍ മാനേജര്‍ ആര്‍ മണുകണ്ഠന്‍, വിഎഫ്എക്സ് ആന്‍ഡ് ഡിഐ വൈറ്റ് ലോട്ടസ്, ഡിഐ സൂപ്പര്‍വൈസര്‍ ജയ പ്രശാന്ത്, കളറിസ്റ്റ് മുത്തു, ഡിസൈനര്‍ ദിനേശ് അശോക്, പിആര്‍ഒ യുവരാജ്, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്,

1

PREV
Read more Articles on
click me!

Recommended Stories

അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ലോകേഷ് നായകനായ 'ഡിസി'യിലെ വീഡിയോ ഗാനം പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്
'ശിശിരമോ അരികിലോ'; 'ബാച്ച്‌ലർ പാർട്ടി Deux'ലെ സെക്കൻഡ് സിംഗിൾ പുറത്ത്