മൂന്ന് മില്യൺ കാഴ്ചക്കാരുമായി ഒമര്‍ ലുലുവിന്റെ ‘ജാനാ മേരെ ജാനാ’

Published : May 25, 2021, 12:28 PM ISTUpdated : May 25, 2021, 12:38 PM IST
മൂന്ന് മില്യൺ കാഴ്ചക്കാരുമായി ഒമര്‍ ലുലുവിന്റെ  ‘ജാനാ മേരെ ജാനാ’

Synopsis

ചെറിയ പെരുന്നാൾ ദിനത്തിൽ  ഇറക്കിയ  'ജാനാ മേരെ ജാനാ' എന്ന് പേരിട്ട മ്യൂസിക്കല്‍ വീഡിയോക്ക് ദിവസങ്ങൾക്കകം മൂന്ന് മില്യണോളം കാഴ്ചക്കാർ.

ചെറിയ പെരുന്നാൾ ദിനത്തിൽ  ഇറക്കിയ  'ജാനാ മേരെ ജാനാ' എന്ന് പേരിട്ട മ്യൂസിക്കല്‍ വീഡിയോക്ക് ദിവസങ്ങൾക്കകം മൂന്ന് മില്യണോളം കാഴ്ചക്കാർ. സംവിധായകൻ ഒമർ ലുലു ഒരുക്കിയ വീഡിയോ ദിവസങ്ങൾക്കകമാണ് കാഴ്ചാക്കണക്കിൽ റെക്കോർഡുകൾ കീഴടക്കിയത്. വീഡിയോ ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരി’ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ​ഗാനം കൂടിയാണിത്.  'മാണിക്യ മലരി'ന് ലഭിച്ചതുപോലെ  വലിയ സ്വീകാര്യതയാണ് യുട്യൂബിൽ ലഭിക്കുന്നത്.

പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് ‘മഹിയില്‍ മഹാ’യുടെ റിവിസിറ്റഡ് ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്. ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആല്‍ബത്തില്‍ അജ്മല്‍ ഖാന്‍-ജുമാന ഖാന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

ഗ്ലോബേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന്‍ ഹരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി