മറാഠി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം ശ്രദ്ധ നേടുന്നു; ചിത്രം 31 ന് തിയറ്ററുകളില്‍

Published : Oct 25, 2025, 07:47 PM IST
Tu Maza Kinara movie title track gains traction

Synopsis

മലയാളി സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫൻ സംഗീതം നൽകി സംവിധാനം ചെയ്ത 'തു മാസാ കിനാരാ' എന്ന മറാഠി സിനിമയിലെ ടൈറ്റിൽ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 

മറാഠി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺ ഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാഠി സിനിമയായ 'തു മാസാ കിനാരാ' എന്ന സിനിമയിലെ 'മാസാതു കിനാരാ' എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങളായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കുടിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം നല്‍കിയ ഗാനം കൂടിയാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.

ഗാനരചന സമൃദ്ധി പാണ്ടെയാണ്. സംഗീത നിർമ്മാണം നിർവഹിച്ചത് മണി അയ്യർ. സംഗീത മേൽനോട്ടം സന്തോഷ് നായർ. മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് ബിജിൻ മാത്യു, സ്റ്റുഡിയോ വിസ്മയ ഇൻസ്പയർ സോൺ മുംബൈ. മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ് നിർമ്മിക്കുന്ന ചിത്രമാണ് 'തു മാത്സാ കിനാരാ'. ഈ മാസം 31ന് സിനിമ തിയറ്ററിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യത്. സഹനിര്‍മ്മാതാക്കളായ ജേക്കബ് സേവ്യര്‍, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്.

മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് 'തു മാത്സാ കിനാരാ'. ഒരു അച്ഛന്‍റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി. മലയാളം, സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്യാമറമാൻ എൽദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

അഭിനേതാക്കള്‍ ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ, ക്യാമറ എൽദോ ഐസക്, കാര്യനിർവാഹക നിർമ്മാതാവ് സദാനന്ദ് ടെംബൂള്കർ, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ വിശാൽ സുഭാഷ് നണ്ട്ലാജ്കർ, അസിസ്റ്റന്റ് ഡയറക്ടർ മൗഷിൻ ചിറമേൽ, സംഗീതം സന്തോഷ് നായർ, ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ് അലൻ തോമസ്, ഗാനരചയിതാവ് സമൃദ്ധി പാണ്ഡെ, പശ്ചാത്തല സംഗീതം ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ ബിജിൻ മാത്യു, സൗണ്ട് ഡിസൈനറും മിക്‌സറും അഭിജിത് ശ്രീറാം ഡിയോ, ഗായകർ അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു, ഡി ഐ കളറിസ്റ്റ്, ഭൂഷൺ ദൽവി, എഡിറ്റർ സുബോധ് നർക്കർ, വസ്ത്രാലങ്കാരം ദർശന ചൗധരി, കലാസംവിധായകൻ അനിൽ എം കേദാർ, വിഷ്വൽ പ്രമോഷൻ നരേന്ദ്ര സോളങ്കി, റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് മീഡിയ വൺ സൊല്യൂഷൻ, ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ- പി ആർ.സുമേരൻ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്