സുരേഷ് ഗോപിയും ശോഭനയും പിന്നെ ദുല്‍ഖറും! അനൂപ് സത്യന്‍ ചിത്രത്തിലെ പാട്ടെത്തി

Published : Jan 15, 2020, 08:23 PM IST
സുരേഷ് ഗോപിയും ശോഭനയും പിന്നെ ദുല്‍ഖറും! അനൂപ് സത്യന്‍ ചിത്രത്തിലെ പാട്ടെത്തി

Synopsis

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തില്‍ എത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്.  

ദുല്‍ഖര്‍ സല്‍മാനും ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തെത്തി. സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ആ കോമ്പിനേഷനിലെ താരങ്ങളെല്ലാം പുറത്തെത്തിയ പാട്ടില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് വര്‍മ്മ, ഡോ. കൃതയ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തില്‍ എത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി