മലയാളത്തിലേതു പോലെ മനോഹരം; 'വര്‍ണജാലം' തമിഴ് വെര്‍ഷനുമായി 'ബെത്‍ലഹേം' ടീം

Published : Sep 03, 2026, 06:21 PM IST
Varnajaalam Tamil lyric video song from Bethlehem Kudumba Unit Vishnu Vijay

Synopsis

നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത്‍ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്

തിയറ്ററുകളില്‍ ഇത്തവണത്തെ ഓണം തൂക്കിയത് നിവിന്‍ പോളി ചിത്രം ബെത്‍ലഹേം കുടുംബ യൂണിറ്റ് ആയിരുന്നു. നിവിന്‍ പോളി- ഗിരീഷ് എ ഡി കൂട്ടുകെട്ടിനൊപ്പം മമിത ബൈജു കൂടെ എത്തിയപ്പോള്‍ ഒരു ഗംഭീര തിയറ്റര്‍ അനുഭവമായി ചിത്രം മാറി. ഏറ്റവുമധികം അഭിനേതാക്കള്‍ ഉള്ള ഗിരീഷ് എ ഡി ചിത്രം കൂടിയാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയുടെ ആദ്യ 200 കോടി ചിത്രം കൂടിയായി മാറിയ ബെത്‍ലഹേം ഇനി തമിഴിലും തെലുങ്കിലും എത്താന്‍ ഒരുങ്ങുകയാണ്. രണ്ട് ഭാഷാ പതിപ്പുകളുടെയും റിലീസ് നാളെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനമായ വര്‍ണജാലത്തിന്‍റെ തമിഴ് ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വിഷ്ണു എടവന്‍റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ എസ് ഹരിശങ്കറും പൂര്‍ണിമ കണ്ണനുമാണ് ആലപിച്ചിരിക്കുന്നത്. ഓണത്തിന് ഒരാഴ്ച മുന്‍പേ, ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ആളാണ് ഗിരീഷ് എ ഡി. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

PREV
Read more Articles on
click me!

Recommended Stories

തമിഴിലും ഹിറ്റ് അടിക്കാന്‍ 'ബെത്‍ലഹേം'; 'ഇല്ലേ ഇല്ല' തമിഴ് വീഡിയോ സോംഗ് എത്തി
'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ലെ സൂര്യ പാടിയ പാട്ട്; വെഡ്ഡിംഗ് സോംഗ് എത്തി