'ഒത്ത നിലവെപ്പോലെ'; 'അസുരനി'ലെ പാട്ടെത്തി

Published : Sep 26, 2019, 04:49 PM IST
'ഒത്ത നിലവെപ്പോലെ'; 'അസുരനി'ലെ പാട്ടെത്തി

Synopsis

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം.  

ധനുഷും മഞ്ജു വാര്യരും ഒരുമിക്കുന്ന വെട്രിമാരന്റെ തമിഴ് ചിത്രം 'അസുരനി'ലെ പാട്ടെത്തി. 'ഒത്ത നിലവെപ്പോലെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഏക്‌നാഥ് ആണ്. സംഗീതം ജി വി പ്രകാശ് കുമാര്‍. ടീജേ അരുണാചലം, ചിന്മയി എന്നിവര്‍ ചേര്‍ന്നാണ്.

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റചിത്രമാണ് അസുരന്‍. വട ചെന്നൈ എന്ന പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം ധനുഷ് നായകനാവുന്ന വെട്രിമാരന്‍ ചിത്രവുമാണ് അസുരന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. 

അഭിരാമി, കെന്‍ കരുണാസ്, ടീജേ അരുണാചലം, പ്രകാശ് രാജ്, പശുപതി, ആടുകളം നരേന്‍, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ രാമര്‍. ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി