സംഗീതജ്ഞർക്കായി 'യുഗ മിക്സ് 2026' കൊച്ചിയിൽ അരങ്ങേറും

Published : Jan 08, 2026, 04:13 PM IST
Yuga Mix 2026

Synopsis

സംഗീതത്തെ ഒരു സുസ്ഥിര കരിയറായി വളർത്താൻ ലക്ഷ്യമിടുന്ന 'യുഗ മിക്സ് 2026' ആർട്ടിസ്റ്റ് ഗ്രോത്ത് കോൺക്ലേവ് 2026 ഫെബ്രുവരി 23-ന് കൊച്ചിയിൽ നടക്കും.

സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്‌ഡേറ്റുമായ രീതിയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്നത്തെ സംഗീത ലോകത്ത് ടാലന്റ് മാത്രം പോര വ്യക്തമായ ബിസിനസ് ബോധ്യവും കരിയർ പ്ലാനിംഗും അനിവാര്യമാണ്. 2026 ഫെബ്രുവരി 23-ന് കൊച്ചിയിലെ കലൂർ ഗോകുലം പാർക്കിൽ Yuga Mix 2026 – Artist Growth Conclave നടക്കും.

കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കോച്ചായ അരുണ്‍ യൂഗയുടെ നേതൃത്വത്തിലാണ് ഈ ഇവന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് ദീർഘകാല വളർച്ച സാധ്യമാക്കുന്ന തന്ത്രങ്ങൾ കേന്ദ്രീകരിച്ച മാസ്റ്റർക്ലാസുകളും ക്യൂറേറ്റഡ് പാനൽ ചർച്ചകളും കോൺക്ലേവിൽ ഉൾപ്പെടുന്നു.

ആർട്ടിസ്റ്റ് ബ്രാൻഡിംഗ്, ഓഡിയൻസ് ഗ്രോത്ത്, റിലീസ് പ്ലാനിംഗ്, ഡിജിറ്റൽ ഡിസ്‌ട്രിബ്യൂഷൻ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മ്യൂസിക് പബ്ലിഷിംഗ്, സിങ്ക് ലൈസൻസിംഗ്, റോയൽറ്റി മാനേജ്മെന്റ്, കരാർ വ്യവസ്ഥകൾ, അവകാശ സംരക്ഷണം എന്നിവയും വിശദമായി ചർച്ച ചെയ്യും.

ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ മ്യൂസിക് കമ്പനികൾ, ലേബലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രൊഫഷണൽ ബ്രാൻഡുകൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം കോൺക്ലേവിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ഇതിലൂടെ കലാകാരന്മാർക്ക് ദേശീയ തലത്തിലുള്ള മ്യൂസിക് ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ലഭിക്കും.

വ്യവസായ രംഗത്തുള്ള പ്രൊഫഷണലുകളെ നേരിട്ട് കാണാനും സംവദിക്കാനും കഴിയുന്ന Meet & Connect Corner കലാകാരന്മാർക്ക് യഥാർത്ഥ നെറ്റ്‌വർക്കിംഗ് അനുഭവം നൽകുന്ന ഭാഗമാണ്. ഗായകർ, സംഗീതജ്ഞർ, ബാൻഡുകൾ, ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകൾ, പെർഫോർമേഴ്സ് എന്നിവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളി സംഗീത സമൂഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടെങ്കിലും എല്ലാ ഭാഷകളിലെയും സംഗീത പ്രതിഭകൾക്കും വേദി തുറന്നതാണ്.

Yuga Digital എന്ന ക്രിയേറ്റീവ്–ഡിജിറ്റൽ സംഘടനയുടെ സംരംഭമായ Yuga Mix, ഒരു ദിന ഇവന്റിനപ്പുറം കേരളത്തിലെ സംഗീത ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്ന ദീർഘകാല മൂവ്മെന്റായി വളരുകയാണ്. കോൺക്ലേവിലേക്കുള്ള രജിസ്ട്രേഷൻ നിലവിൽ പുരോഗമിക്കുകയാണ്. രജിസ്ട്രേഷൻ ലിങ്ക്: https://makemypass.com/event/yuga-mix-2026-artist-growth-conclave

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'താരസുകി റാം..'; മോഹൻ ജി- റിച്ചാർഡ് ഋഷി കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി 2'ലെ ഗാനം എത്തി
തലമുറകളേറ്റെടുത്ത ഹിറ്റ് ഗാനം; 'രാജാസാബി'ലൂടെ പുതിയ രൂപത്തിൽ, 'നാച്ചെ നാച്ചെ' പ്രൊമോ വീഡിയോ