സൗഹൃദം പറഞ്ഞ് അമിത് ചക്കാലക്കലും കൂട്ടരും; യുവത്തിലെ പുതിയ ഗാനം

Published : Jan 15, 2021, 10:08 AM ISTUpdated : Jan 15, 2021, 11:28 AM IST
സൗഹൃദം പറഞ്ഞ് അമിത് ചക്കാലക്കലും കൂട്ടരും;  യുവത്തിലെ പുതിയ ഗാനം

Synopsis

ഗോപി സുന്ദർ ഈണമിട്ട് ബി കെ ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷാണ് ആലപിച്ചിരിക്കുന്നത്

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന സിനിമയിലെ സൗഹൃദം എന്ന ഗാനം പുറത്തിറങ്ങി. നടി മഞ്ജു വാര്യരാണ് ഗാനം പുറത്തിറക്കിയത്. ഗോപി സുന്ദർ ഈണമിട്ട് ബി കെ ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷാണ് ആലപിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദത്തിന്റെ മധുരവുമായാണ്  ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം.  ഫെബ്രുവരിയിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്