തകർപ്പൻ നൃത്ത ചുവടുകളും അടിപൊളി പാട്ടും; ശ്രദ്ധനേടി പ്രിയ വാര്യരുടെ മ്യൂസിക് വീഡിയോ

Web Desk   | Asianet News
Published : Jan 15, 2021, 08:18 AM ISTUpdated : Jan 15, 2021, 04:09 PM IST
തകർപ്പൻ നൃത്ത ചുവടുകളും അടിപൊളി പാട്ടും; ശ്രദ്ധനേടി പ്രിയ വാര്യരുടെ മ്യൂസിക് വീഡിയോ

Synopsis

‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ഗ്ലാമറസ് ലുക്കിലാണ് പ്രിയയുടെ തകർപ്പൻ ഡാൻസ്.

മർ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്.  ഇപ്പോഴിതാ പ്രിയ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക്ക് വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ഗ്ലാമറസ് ലുക്കിലാണ് പ്രിയയുടെ തകർപ്പൻ ഡാൻസ്. രോഹിത് നന്ദൻ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ചുവടുവയ്ക്കുന്നത്. പ്രിയയുടെ പ്രകടനം തന്നെയാണ് വിഡിയോയുടെ പ്രധാന ആകർഷണം.

ശ്രീചരൺ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേർന്നാണ്. രഘു ഥാപാ ആണ് വരികൾ എഴുതിയിരിക്കുന്നത്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്