കടം കൂടുന്നുണ്ടോ? സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നത് നിസ്സാരമായി തള്ളുന്ന ഈ കാര്യങ്ങളാകാം

Published : Mar 10, 2025, 12:37 PM IST
കടം കൂടുന്നുണ്ടോ? സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നത് നിസ്സാരമായി തള്ളുന്ന ഈ കാര്യങ്ങളാകാം

Synopsis

ഒരാൾക്ക് സ്ഥിരതയുള്ള ഒരു സാമ്പത്തിക ഭാവി വേണമെങ്കിൽ നിത്യനയുള്ള സാമ്പത്തിക ശീലങ്ങളിൽ വരുത്തുന്ന പിഴകൾ അറിഞ്ഞിരിക്കണം. 

ന്ത്യയിൽ ഇപ്പോഴും സാമ്പത്തിക സാക്ഷരത കുറവാണ്. ഇതുകൊണ്ടുതന്നെ സമ്പാദ്യങ്ങൾ ഇല്ലാതെ ചെലവുകൾ വർദ്ധിക്കുന്നത് കൂടുതലാണ്. ആളുകൾക്ക് നിക്ഷേപങ്ങളെ കുറിച്ചും വിപണികളെ കുറിച്ചും ഇന്നും പൂർണമായ ധാരണയില്ല, ഇങ്ങനെ പലപ്പേഴും അറിയാതെ നിക്ഷേപങ്ങളഇലേക്ക് കാലെടുത്തുവെച്ച്  കടബാധ്യതകളിൽ പെടുന്നവർ കുറവല്ല. ഒരാൾക്ക് സ്ഥിരതയുള്ള ഒരു സാമ്പത്തിക ഭാവി വേണമെങ്കിൽ നിത്യനയുള്ള സാമ്പത്തിക ശീലങ്ങളിൽ വരുത്തുന്ന പിഴകൾ അറിഞ്ഞിരിക്കണം. 

അമിതമായി ക്രെ‍ഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത്

ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ ജനപ്രിയമാണ്. പക്ഷേ അവയെ അമിതമായി ആശ്രയിക്കുന്നത് വലിയ ബാധ്യത വരുത്തവെക്കുന്നതാണ്. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ പലിശ കൂടുകയും വലിയ സാമ്പത്തിക ബാധ്യതയാകുകയും ചെയ്യും. അതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ക്രെഡിറ്റ് കാർഡിന്റെ പലിശകൾ അറിഞ്ഞിരിക്കണം. കൂടാതെ, കൂട്ടുപലിശ അടിസ്ഥാനത്തിൽ ഇതെങ്ങനെ പ്രവർത്തിക്കുന്ന് എന്നതിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. 

ബജറ്റ് ഇല്ലാതിരിക്കുന്നത്

വരവും ചെലവും എത്രയെന്നതിനെ കുറിച്ച് കൃത്യമായ ബോധം ഉണ്ടാകണം. വരവ് നോക്കാതെ ചെലവ് ചെയ്താൽ സാമ്പത്തിക ബാധ്യത കൂടും. ചെലവുകളിൽ അശ്രദ്ധ കാണിക്കുന്നത് പണത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിന് ഒരു കരണമാണ്. അതിനാൽ ഒരു ബജറ്റ് തയ്യാറാക്കുകയും വരുമാനത്തിൻ്റെയും ചെലവുകളുടെയും കണക്കുകൾ സൂക്ഷിക്കുന്നത് ​ഗുണം ചെയ്യും. 

ചെറിയ ചെലവുകൾ പരി​ഗണിക്കാതിരിക്കുന്നത്

ബജറ്റ് തയ്യാറാക്കിയാലും ചെറിയ ചെലവുകൾ പലപ്പോഴും വിട്ട് കളയാറുണ്ട്. അതായത്, രാവിലെയുള്ള കാപ്പി കുടിക്കൽ, വെള്ളം വാങ്ങുന്നത്, തുടങ്ങിയ ചെറിയ ചെലവുകൾ കണക്കിൽപ്പെടുത്താതെ പലരും വിട്ടുകളയും. എന്നാൽ ഈ ചെറിയ ചെലവുകൾ കൂട്ടിയാൽ അതൊരു വലിയ തുക തന്നെയായിരിക്കും. ഇങ്ങനെയുള്ള ചെറിയ ചെലവുകൾ വർദ്ധിച്ചാൽ സാമ്പത്തിക സ്ഥിതി അപകടത്തിലാകും. അതിനാൽ ദൈനംദിന ചെലവുകൾ അറിഞ്ഞിരിക്കണം. 

സാമ്പത്തിക സാക്ഷരത

സമ്പത്തിലേക്കുള്ള എല്ലാ വാതിലുകളിലേക്കുമുള്ള താക്കോൽ അറിവാണ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറഞ്ഞ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്. ഒരു വ്യക്തി സാമ്പത്തിക കാര്യത്തിന്റെ അടിസ്ഥാന കാര്യങ്ങൾ അതായത് ബജറ്റ്, സമ്പാദ്യം, നിക്ഷേപം, കടം കൈകാര്യം ചെയ്യൽ എന്നിവ അറിഞ്ഞിരിക്കണം. ഇവയെ കുറിച്ചുള്ള അറിവില്ലായ്മ തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കുയും സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യും. 

എമർജൻസി ഫണ്ടിനെ അവ​ഗണിക്കുന്നത്

അടിയന്തര അവശ്യങ്ങൾ ഉണ്ടായാൽ എന്തുചെയ്യും? കടം വാങ്ങേണ്ടി വരും. അതിനാൽ എമർജൻസി ഫണ്ട് എപ്പോഴും കരുതിയിരിക്കണം. കാരണം, അടിയന്തര ഫണ്ടിന്റെ അഭാവത്തിൽ, അത്തരം ചെലവുകൾ നിറവേറ്റുന്നതിന് ക്രെഡിറ്റ് കാർഡുകളോ വായ്പകളോ ഉപയോ​ഗിക്കേണ്ടി വരും. ഇത് ബാധ്യ വരുത്തിവെക്കുകയും കടം ‌കൂട്ടുകയും ചെയ്യും 
 

PREV
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?