ജോയിന്റ് അക്കൗണ്ട് എടുക്കാൻ പ്ലാൻ ഉണ്ടോ? ഒരിക്കലും മറന്നു പോകാൻ പാടില്ലാത്ത കാര്യങ്ങൾ

Published : Feb 17, 2026, 06:16 PM IST
Joint bank account

Synopsis

രണ്ടുപേർ ചേർന്ന് ഒരു ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന രീതിയാണ് ജോയിന്റ് അക്കൗണ്ട്. അക്കൗണ്ടിന്റെ ഓപ്പറേറ്റിംഗ് മോഡ്, ലോൺ പോലുള്ള ബാധ്യതകൾ, തർക്കങ്ങൾ ഉണ്ടായാൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം 

ഇന്ന് സ്വന്തം പേരിലൊരു ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുണ്ടോ? വളരെ കുറവാണ്. പഠിക്കുന്ന സ്റ്റൂഡന്റ്സ് മുതൽ പെൻഷൻ ലഭിക്കുന്ന സീനീയർ സിറ്റിൻസിന് വരെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽത്തന്നെ പേഴ്സണൽ ആവശ്യങ്ങൾക്കുപയോഗിക്കുന്ന അക്കൗണ്ട് കൂടാതെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം വരാൻ സാലറി അക്കൗണ്ടുകളുമുണ്ട്. ഇത്തരത്തിൽ വളരെ പോപ്പുലർ ആയ മറ്റൊരു തരം അക്കൗണ്ട് ആണ് ജോയിന്റ് അക്കൗണ്ട്. രണ്ട് പേർ ചേർന്ന് ഒരു ബാങ്ക് അക്കൗണ്ട് മെയിന്റെയിൻ ചെയ്യുന്ന രീതിയാണിത്. ദമ്പതികൾ, മക്കളും രക്ഷിതാക്കളും, ബിസിനസ് പാർട്ണർമാർ എന്നിവരാണ് ഈ അക്കൗണ്ട് എടുക്കുന്നവരിൽ ഏറെയും. ഫാമിലി ബജറ്റ് കൈകാര്യം ചെയ്യുന്നതിനും, സേവിംഗ്സിനും, മക്കളുടെ പഠനത്തിനും, എമർജൻസി ഫണ്ടിനുമൊക്കെയായി ഒരുപാട് ദമ്പതികൾ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

സ്വന്തം അക്കൗണ്ടിലെ പണത്തിന്റെ പോക്കിനും വരവിനും നമ്മൾ തന്നെയാണ് ഉത്തരവാദി എന്നിരിക്കെ, ഇവിടത്തെ കാര്യം അങ്ങനെയല്ല. ജോയിന്റ് അക്കൗണ്ടുകളിലെ പണമിടപാട് രണ്ട് അക്കൗണ്ട് ഹോൾഡർമാർക്കും ഒരുപോലെ ധാരണ ഉണ്ടായിരിക്കേണ്ട ഒന്നാണ്. അപ്പോൾ, ഒരു ജോയിന്റ് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

ആദ്യം, അക്കൗണ്ടിന്റെ ഓപ്പറേറ്റിംഗ് മോഡ് തെരഞ്ഞെടുക്കേണ്ടതുണ്ട്. അതായത് മുഴുവൻ പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരു അക്കൗണ്ട് ഹോൾ‍‍ഡർക്ക് നൽകണോ അതോ രണ്ട് പേരും കണസെന്റ് നൽകിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളോ എന്ന് തീരുമാനിക്കണം. അക്കൗണ്ട് തുറക്കാനൊരുങ്ങുമ്പോൾ തന്നെ ഇത് തീരുമാനമിച്ചുറപ്പിച്ച് മാത്രം ഫോമുകൾ പൂരിപ്പിക്കുക.

ഇനി അക്കൗണ്ടിന്മേൽ വരുന്ന ലോൺ, ഓവർ ഡ്രാഫ്റ്റ്, ചെക്ക് ബൗൺസ് തുടങ്ങിയ എല്ലാ ബാധ്യതകളും ഇരുവർക്കും ബാധകമാണ്. ബാങ്ക് ഒരിക്കലും ഈ ബാധ്യതകളെ രണ്ട് പേർക്കുമായി സ്പ്ലിറ്റ് ചെയ്തല്ല തരിക. ഇത് ഒരുമിച്ചുള്ള ബാധ്യതയാണ്. അത് കൊണ്ട് തന്നെ, ഒരാൾ ജോയിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്താൽക്കൂടിയും, രണ്ട് പേരുടെയും ക്രെഡിറ്റ് പ്രൊഫൈലിൽ ഇത് പ്രതിഫലിക്കും.

ഇനി, ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ബാധ്യതകൾ പോലെ പണം രണ്ടുപേരുടേതുമായി കണക്കാക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, അക്കൗണ്ടിലെ പണം സംഭാവന ചെയ്ത ആളിന്റെ പേരിലാണ് വരുമാനം കണക്കാക്കുന്നത്. ഇത് നിങ്ങളുടെ പണം സേവ് ചെയ്യുന്നതിനുള്ള ഒരു മാർഗം എന്നതിലുപരി കൺവീനിയൻസിനുള്ള ഒരു മാർഗമായിട്ടാണ് ബാങ്കുകൾ കണക്കാക്കുന്നത് എന്നോർക്കുക.

വിദൂര സാഹചര്യത്തിലും, തർക്കങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് രണ്ട് അക്കൗണ്ട് ഹോൾ‍ഡർമാരും സംസാരിച്ചിരിക്കണം. ഉദാഹരണത്തിന് ദമ്പതികളാണ് ജോയിന്റ് അക്കൗണ്ട് എടുക്കുന്നതെന്ന് കരുതുക. അക്കൗണ്ട് വീട്ടുചെലവുകൾക്കായിട്ടാണോ ഉപയോഗിക്കേണ്ടത്? വ്യക്തിഗത ചെലവുകൾക്കും ഉപയോഗിക്കാമോ? മിനിമം ബാലൻസ് നിലനിർത്തണോ? സംഭാവന തുല്യമാകണമോ, അതോ വരുമാനത്തിന് അനുസരിച്ചാണോ? എന്നീ കാര്യങ്ങളെല്ലാം തുടക്കത്തിൽത്തന്നെ തീരുമാനിക്കുന്നത് നിങ്ങളെ ഒരുപാട് സഹായിക്കും.

ഇനി ബന്ധങ്ങൾ മാറുമ്പോൾ, ജോയിന്റ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് അത്ര സിമ്പിള്‍ അല്ലെന്ന് ഓർക്കുക. ദമ്പതികൾ, ബിസിനസ് പാർട്ട്ണേഴ്സ് തുടങ്ങിയ എല്ലാവരുടെ കാര്യത്തിലും ഇത് ഏതാണ്ട് ഒരുപോലെയാണ്. ഓപ്പറേറ്റിംഗ് മോഡ് അനുസരിച്ച് ബാങ്കിന് ഇരുവരുടെയും സമ്മതം ആവശ്യമായേക്കാം. വലിയ തർക്കങ്ങളിലേക്ക് കാര്യങ്ങൾ എത്തിയാൽ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പോലും സാധ്യതയുണ്ട്. അതുകൊണ്ട് മുഴുവൻ സേവിംഗ്സും ഒരൊറ്റ ജോയിന്റ് അക്കൗണ്ടിൽ സൂക്ഷിക്കാതെയിരിക്കുന്നതാണ് നല്ലത്. സ്വന്തമായി, ഇൻഡിവിജ്വൽ ആയി ഫിനാൻഷ്യൽ ഇൻഡിപ്പെൻ‍ഡൻസ് നിലനിർത്താനും ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

സന്തോഷത്തോടെ, സമാധാനമായിരിക്കാൻ എത്ര രൂപ കൊടുക്കണം? എന്താണ് സോഫ്റ്റ് ലൈഫ് ടാക്സ്?
മാനസിക സമ്മർദത്തെ മറികടക്കാൻ ഈ പതിവുണ്ടോ? ഉടൻ മാറ്റിക്കോളൂ, ജീവിതം തന്നെ താറുമാറായേക്കാം!