ഫോം 16 കയ്യിൽക്കിട്ടിയോ? ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഈ 6 കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കൂ

Published : Jun 22, 2026, 12:59 PM IST
Income Tax Return 2026

Synopsis

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ഫോം 16 ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ശമ്പള വിവരങ്ങള്‍, നികുതി കിഴിവുകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ശരിയാണോയെന്ന് ഉറപ്പുവരുത്തുന്നതിനും ഫോം 26എഎസ്, എഐഎസ് എന്നിവയുമായി ഒത്തുനോക്കുന്നതിനുമുള്ള ആറ് പ്രധാന കാര്യങ്ങള്‍ നോക്കാം. 

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയമായി. ശമ്പളക്കാരായ ജീവനക്കാരാണെങ്കില്‍, തൊഴിലുടമയില്‍ നിന്ന് ഫോം 16 ലഭിച്ചിട്ടുണ്ടാകാം അല്ലെങ്കില്‍ ഉടന്‍ ലഭിക്കും. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ പരിശോധിക്കേണ്ട ആറ് പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

1.അടിസ്ഥാന വിവരങ്ങള്‍ പരിശോധിക്കുക

ആദ്യം പേര്, പാന്‍, തൊഴിലുടമയുടെ പേര്, ടാന്‍, സാമ്പത്തിക വര്‍ഷം, അസസ്മെന്റ് വര്‍ഷം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഇവയിലുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും ടിഡിഎസ് ക്രെഡിറ്റ് ലഭിക്കുന്നതിനോ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ തടസ്സമായേക്കാം.

2. ശമ്പള വിവരങ്ങള്‍ സ്ലിപ്പുമായി ഒത്തുനോക്കുക

സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ശമ്പളത്തെക്കുറിച്ച് ഫോം 16-ല്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഫോം 16-ലെ മൊത്തം ശമ്പളം, അലവന്‍സുകള്‍, ബോണസുകള്‍ എന്നിവ പ്രതിമാസ ശമ്പള സ്ലിപ്പുകളുമായും വാര്‍ഷിക ശമ്പള സ്റ്റേറ്റ്മെന്റുമായും താരതമ്യം ചെയ്യുക. എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് തൊഴിലുടമയുമായി ബന്ധപ്പെടുക.

3. നികുതി ഇളവുകളും കിഴിവുകളും പരിശോധിക്കുക

എല്ലാ നികുതി കിഴിവുകളും ഫോം 16-ല്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും എന്ന് കരുതരുത്. പിപിഎഫ്, ഇഎല്‍എസ്എസ്, എല്‍ഐസി (സെക്ഷന്‍ 80C), ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സെക്ഷന്‍ 80D), NPS (സെക്ഷന്‍ 80CCD) എന്നിവയ്ക്ക് കീഴില്‍ ക്ലയിം ചെയ്ത നിക്ഷേപങ്ങളും ചെലവുകളും കൃത്യമായി കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. കൂടാതെ, ഭവന വായ്പാ പലിശ ഇളവോ തൊഴിലുടമയെ അറിയിച്ച മറ്റ് വരുമാന വിവരങ്ങളോ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുക.

4. ഏത് നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്?

തൊഴിലുടമ പഴയ നികുതി വ്യവസ്ഥയിലാണോ അതോ പുതിയ നികുതി വ്യവസ്ഥയിലാണോ ടിഡിഎസ് കണക്കാക്കിയത് എന്ന് പരിശോധിക്കുക. തിരഞ്ഞെടുത്ത വ്യവസ്ഥയെ ആശ്രയിച്ച് നികുതി ബാധ്യതയില്‍ വ്യത്യാസം വരാം.

5. എഐഎസ്, ഫോം 26എഎസ് എന്നിവയുമായി താരതമ്യം ചെയ്യുക

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണിത്. ഫോം 16-ലെ വിവരങ്ങള്‍ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ്, ഫോം 26എഎസ് എന്നിവയുമായി താരതമ്യം ചെയ്യുക. ശമ്പള വരുമാനം, ടിഡിഎസ് ക്രെഡിറ്റുകള്‍, പലിശ വരുമാനം, ഡിവിഡന്റുകള്‍ എന്നിവ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഫോം 16-ലെ ടിഡിഎസ് ഫോം 26AS-ലെ ടാക്‌സ് ക്രെഡിറ്റുമായി ഒത്തുപോകണം. വ്യത്യാസമുണ്ടെങ്കില്‍ ഉടന്‍ തൊഴിലുടമയെ സമീപിക്കുക.

6. തെറ്റുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക

തെറ്റുകള്‍ എത്ര ചെറുതാണെങ്കിലും അവഗണിക്കരുത്. ശമ്പള വിവരങ്ങളിലോ, ടിഡിഎസ് വിവരങ്ങളിലോ തെറ്റുകളോ അല്ലെങ്കില്‍ കിഴിവുകള്‍ രേഖപ്പെടുത്താത്തതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ എച്ച്ആര്‍ അല്ലെങ്കില്‍ ഫിനാന്‍സ് വിഭാഗവുമായി ബന്ധപ്പെടുക. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് തൊഴിലുടമയ്ക്ക് ടിഡിഎസ് റിട്ടേണ്‍ പുതുക്കി ഫയല്‍ ചെയ്യേണ്ടിയും നിങ്ങള്‍ക്ക് പുതിയ ഫോം 16 നല്‍കേണ്ടിയും വന്നേക്കാം.

PREV
Read more Articles on
click me!

Recommended Stories

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്നതിന് വഴിയൊരുങ്ങുന്നു; നിർണായക മാറ്റം, പലിശ നിരക്ക് പരിധി എടുത്തുമാറ്റി ആര്‍ബിഐ
ജീവിതം ' ഇങ്ങനെ തട്ടിമുട്ടി പോകുന്നു' എന്ന് പറയുന്നവരിൽ സമ്പന്നരുമുണ്ട്; എങ്ങനെ സ്വന്തം വളർച്ച അറിയാം?