തയ്യാറായിരിക്കൂ, നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ ചെലവ് ഉയരാൻ പോകുന്നു

By Web TeamFirst Published Jul 31, 2021, 7:33 PM IST
Highlights

വോഡഫോൺ ഐഡിയയും പ്ലാൻ നിരക്കുകൾ ഉയർത്താനുള്ള തീരുമാനത്തിലാണ്. 

മുംബൈ: ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്.

എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

വോഡഫോൺ ഐഡിയയും പ്ലാൻ നിരക്കുകൾ ഉയർത്താനുള്ള തീരുമാനത്തിലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 28 ദിവസത്തേക്കുള്ള 49 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തേക്കാക്കി വെട്ടിക്കുറച്ചു. ഇതോടെ വിഐ ഉപഭോക്താക്കൾ 28 ദിവസത്തെ പ്ലാനിനായി 79 രൂപ നൽകേണ്ടി വരും.

എജിആർ കുടിശിക അടച്ച് തീർക്കാനുള്ള വഴികളാണ് മൊബൈൽ കമ്പനികൾ തേടുന്നത്. വോഡഫോൺ ഐഡിയ 9,000 കോടിയും എയർടെൽ 4100 കോടി രൂപയും അടക്കേണ്ടതുണ്ട്. നിരക്ക് വർധിപ്പിച്ചാൽ ഉപഭോക്താവിൽ നിന്ന് കമ്പനികൾക്കുള്ള ശരാശരി വരുമാനം ഉയരുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!