'ഒരു മാസം തനിക്ക് 70000 ചെലവ്, ബാക്കി ഒരു ലക്ഷം നീക്കിയിരിപ്പും', എങ്ങനെ? വിശദീകരിച്ച് 23കാരി ബെംഗളൂരു യുവതി

Published : Apr 26, 2025, 04:51 AM IST
'ഒരു മാസം തനിക്ക് 70000 ചെലവ്, ബാക്കി ഒരു ലക്ഷം നീക്കിയിരിപ്പും', എങ്ങനെ? വിശദീകരിച്ച് 23കാരി ബെംഗളൂരു യുവതി

Synopsis

യുവതി തന്റെ ചെലവുകളും ജീവിത ശൈലിയും പ്രതിമാസ നീക്കിയിരിപ്പും വിശദീകരിച്ചാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ന്റെ സാമ്പത്തിക ശീലങ്ങൾ വിവരിച്ചും മറ്റുള്ളവരുടെ അഭിപ്രായം ചോദിച്ചും 23കാരി റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ചര്‍ച്ചയായിരിക്കുകയാണ്. ബെംഗളൂരുവിൽ താമസിക്കുന്ന യുവതി തന്റെ ചെലവുകളും ജീവിത ശൈലിയും പ്രതിമാസ നീക്കിയിരിപ്പും വിശദീകരിച്ചാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

തനിക്ക് കുറച്ച് അധികം ചെലവഴിക്കുന്ന ശീലങ്ങൾ ഉണ്ടെങ്കിലും ഒരു ലക്ഷം ലാഭിക്കുന്നുണ്ടെന്നും അതെങ്ങനെയെന്നും അവര്‍ വിശദീകരിക്കുന്നു. ബെംഗളൂരുവിൽ തനിച്ചാണ് താമസം, എങ്കിലും എനിക്ക് പ്രതിമാസം 70000 രൂപ ചെലവ് വരുന്നുണ്ട്. താൻ സ്വതന്ത്രമായി ജോലി ചെയ്യുന്നയാളാണ്. വൺ ബിഎച്ച്കെ ഫ്ലാറ്റിലാണ് താമസം. അതിന് 27000 രൂപ മാസ വാടകയുണ്ട്. നെറ്റ്ഫ്ലിക്സിന് 199 രൂപ, ക്ലോഡ് പ്രോയ്ക്ക് 2,000 രൂപ, ഭക്ഷണത്തിന് 15,000 രൂപ, പുറത്ത് ഭക്ഷണം കഴിക്കാൻ 10,000 രൂപ, വെള്ളത്തിന്റെ ബിൽ 499 രൂപ, വൈദ്യുതിക്ക് 700 രൂപ, എല്ലാ മാസവും മാതാപിതാക്കൾക്ക് സമ്മാനങ്ങളോ സാധനങ്ങളോ വാങ്ങാൻ  10,000 രൂപ, കൃത്യമായൊരു കണക്കല്ലെങ്കിലും മാസം 70000 രൂപ ചെലവ് വരുന്നുണ്ട്.

എന്നിട്ടും ഒരു ലക്ഷം രൂപ എനിക്ക് ലാഭിക്കാൻ കഴിയുന്നുണ്ട്. ഇതിൽ കൂടുതൽ നീക്കിയിരിപ്പ് ഉണ്ടാക്കാൻ എനിക്ക് കഴിയുമെന്ന് അറിയാം. പക്ഷെ പണം ലാഭിക്കാൻ വേണ്ടി എന്റെ ഈ കൗമാരത്തിൽ കഷ്ടപ്പെട്ട് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കുറിക്കുന്നു.  താൻ മദ്യപിക്കുകയോ പുകവലിക്കുകയോ പാർട്ടി നടത്തുകയോ ചെയ്യാറില്ലെന്നും എന്നാൽ, അമ്മയ്ക്കും അച്ഛനും വേണ്ടി ചെലവഴിക്കാനും നല്ല ഭക്ഷണം ആസ്വദിക്കുന്നതും എനിക്ക് ഇഷ്ടമാണെന്നും യുവതി പറയുന്നു.

പതിവുപോലെ 23-ാം വയസിൽ ഇത്രയും ശമ്പളമുള്ള ജോലി എന്താണെന്നുള്ള ജിജ്ഞാസയായിരുന്നു മിക്കയാളുകളും പങ്കുവച്ചത്. തനിക്ക് ഒരു വര്‍ഷം തന്നെ നിരവധി ജോലി മാറ്റങ്ങൾ ഉണ്ടായപ്പോഴാണ് ഇങ്ങനെ ലഭിച്ചതെന്ന് യുവതിയുടെ മറുപടി. നിങ്ങൾ ഏതോ വലിയ കോളേജിൽ നിന്നാണ് പഠിച്ചിറങ്ങിയതെന്ന് മറ്റൊരാളുടെ പ്രതികരണം. എന്നാൽ ഞാൻ വിഐടി പോലൊരു സ്ഥാപനത്തിലാണ് പഠിച്ചതെന്ന് യുവതി. നിങ്ങളുടെ കോളേജും നിങ്ങളുടെ സാലറി പാക്കേജും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് കൂടി അവര്‍ കുറിച്ചു. നിങ്ങൾ നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തിലധികം ലാഭിക്കുന്നുണ്ട്, പിന്നെ എന്താണ് നിങ്ങളെ കുറ്റപ്പെടുത്താനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം.അതേസമയം, ഇത് കള്ളമാണെന്നും 23-ാം വയസിൽ ഇത്രയും സമ്പാദിക്കുന്ന നിങ്ങൾ സംഭവമാണെന്നും അടക്കം പറഞ്ഞ് ചിലര്‍ പരിഹാസവുമായും എത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?