
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്‍റെ കുറവ് വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പകളുടെ പലിശ നിരക്കുകളും കുറയ്ക്കുകയാണ്. ഇതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വിന്‍റെ സൂചനകള്‍ പ്രകടമാണ്. വീടുകളും ഫ്ലാറ്റുകളും വാങ്ങാനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യ സമയമാണിതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍.
വീട് വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും നിക്ഷേപമെന്ന രീതിയില്‍ രണ്ടാമതൊരു വീടുകൂടി പദ്ധതിയിടുന്നവര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങളെപ്പറ്റി ആലോചിക്കാന്‍ പറ്റിയ നേരമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഭവന വായ്പയ്ക്ക് ഈടാക്കുന്നത് 8.6 ശതമാനം പലിശയാണ്. ഇത് 8.35 ശതമാനമായി കുറയ്ക്കാന്‍ ബാങ്ക് പദ്ധതിയിടുന്നതായാണ് സൂചന.