ക്രെഡിറ്റ് കാർഡ് ബിസിനസ് വിൽക്കാൻ സിറ്റി ബാങ്ക്

Published : Apr 24, 2021, 06:33 PM ISTUpdated : Apr 24, 2021, 06:42 PM IST
ക്രെഡിറ്റ് കാർഡ് ബിസിനസ് വിൽക്കാൻ സിറ്റി ബാങ്ക്

Synopsis

ആകെ 29 ലക്ഷം റീട്ടെയിൽ ബാങ്കിങ് ഉപഭോക്താക്കളാണ് സിറ്റി ബാങ്കിനുളളത്. 

മുംബൈ: ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ബിസിനസ് വിൽക്കാൻ സിറ്റി ബാങ്ക്. രാജ്യത്തെ റീട്ടെയിൽ ബാങ്കിങ് ബിസിനസ് നിർത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി. ക്രെഡിറ്റ് കാർഡ് ബിസിനസിന് 4,000 കോ‌ടി രൂപ മൂല്യം കണക്കാക്കി പ്രത്യേകമായി വിൽക്കാനുളള ശ്രമം ബാങ്ക് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

ബാങ്കിന് ഇന്ത്യയിൽ 27 ലക്ഷം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ദാതാക്കളിൽ ആറാം സ്ഥാനത്താണ് സിറ്റി ബാങ്ക്. സിറ്റിയു‌ടെ മൊത്തം റീട്ടെയിൽ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാൻ പുതുതലമുറ സ്വകാര്യ ബാങ്കുകൾ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ആകെ 29 ലക്ഷം റീട്ടെയിൽ ബാങ്കിങ് ഉപഭോക്താക്കളാണ് സിറ്റി ബാങ്കിനുളളത്.   

PREV
click me!

Recommended Stories

റിട്ടയ‍‍‌ർമെന്റ് ലൈഫിന് ചെലവ് കുറയും, സമ്പാദ്യം അധികം വേണ്ടെന്ന ചിന്തയുണ്ടോ? കാത്തിരിക്കുന്നത് വലിയ ബാധ്യതകള്‍!
ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ? ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയാം