മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ മികച്ച മാർഗമാണ്. വിവിധ സ്മോൾ ഫിനാൻസ്, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ 8.60 ശതമാനം വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപിക്കുന്നതിന് മുൻപ് കാലാവധി അനുസരിച്ചുള്ള പലിശനിരക്കുകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്.

വിരമിച്ച ശേഷമുള്ള ജീവിതത്തില്‍ സുരക്ഷിതമായ നിക്ഷേപത്തിലൂടെ സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മുതിര്‍ന്ന പൗരന്മാരില്‍ ഏറെയും. ഇത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ബാങ്കുകളുടെ സ്ഥിരനിക്ഷേപം. മുതിര്‍ന്ന പൗരന്മാര്‍ക്കായി വിവിധ ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ബാങ്കുകളില്‍ എഫ്ഡിക്ക് പരമാവധി 8.60 ശതമാനം വരെ പലിശ ലഭിക്കും.

ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍

  • ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 8.60% പലിശ നല്‍കുന്നു.
  • സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പരമാവധി 8.50% പലിശ വാഗ്ദാനം ചെയ്യുന്നു.
  • ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പരമാവധി പലിശനിരക്ക് 8.50% ആണ്.
  • ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 8.50% പലിശ നല്‍കുന്നുണ്ട്.

സ്വകാര്യ ബാങ്കുകള്‍

  • ഡിസിബി ബാങ്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്: ഇവിടെ 8.00% വരെ പലിശ ലഭിക്കും.
  • ബന്ധന്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.95% പലിശ വാഗ്ദാനം ചെയ്യുന്നു.
  • ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്‍കുന്ന പരമാവധി പലിശനിരക്ക് 7.75% ആണ്.
  • യെസ് ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.75% പലിശ ലഭ്യമാക്കുന്നുണ്ട്.
  • ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പരമാവധി 7.35% പലിശ നല്‍കുന്നു.
  • ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പരമാവധി പലിശനിരക്ക് 7.25% ആണ്.
  • കൊട്ടക് മഹീന്ദ്ര ബാങ്കും പരമാവധി 7.25% പലിശ നല്‍കുന്നുണ്ട്.
  • ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.20% പലിശ ലഭ്യമാക്കുന്നു.
  • എച്ച്ഡിഎഫ്സി ബാങ്ക് നല്‍കുന്ന പരമാവധി പലിശ 7.10% ആണ്.

പൊതുമേഖലാ ബാങ്കുകള്‍

  • പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇവിടെ 7.45% വരെ പലിശ ലഭിക്കും.
  • പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് പരമാവധി 7.35% പലിശ വാഗ്ദാനം ചെയ്യുന്നു.
  • ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന പരമാവധി പലിശനിരക്ക് 7.30% ആണ്.
  • ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.25% പലിശ നല്‍കുന്നു.
  • പഞ്ചാബ് നാഷനല്‍ ബാങ്ക് പരമാവധി 7.10% പലിശ ലഭ്യമാക്കുന്നുണ്ട്.
  • കാനറ ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.10% പലിശ വാഗ്ദാനം ചെയ്യുന്നു.
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന പരമാവധി പലിശനിരക്ക് 7.05% ആണ്.

നിക്ഷേപത്തിന് മുന്‍പ് ശ്രദ്ധിക്കാം

എഫ്ഡിയില്‍ നിക്ഷേപിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുന്നതു മാത്രമല്ല പ്രധാനം. ഓരോ ബാങ്കിലെയും നിക്ഷേപ കാലാവധി അനുസരിച്ച് പലിശനിരക്കുകളില്‍ വ്യത്യാസമുണ്ടാകാം. അതിനാല്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവിലെ പലിശനിരക്ക് പ്രത്യേകം പരിശോധിക്കണം.