ഭവന വായ്പയെടുത്ത് വീട് വാങ്ങാനാണോ പ്ലാൻ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാധ്യതയാകും

Published : May 04, 2025, 05:40 PM IST
ഭവന വായ്പയെടുത്ത് വീട് വാങ്ങാനാണോ പ്ലാൻ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാധ്യതയാകും

Synopsis

ഭവന വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ പരി​ഗണിക്കണം

വായ്പെടുത്ത് വീട് വെക്കുന്നതും വാങ്ങുന്നതും പുതിയ കാര്യമല്ല, എന്നാൽ ഹോം ലോൺ എടുത്ത് വീടെന്ന സ്വപ്നം നേടുമ്പോൾ പരി​ഗണിക്കേണ്ട പല കാര്യങ്ങളുണ്ട്. അശ്ര​ദ്ധ കാരണം വായ്പ ലഭിക്കുന്നത് വൈകിയേക്കാം അല്ലെങ്കിൽ വായ്പ പിന്നീട് ഒരു ബാധ്യതയായി മാറിയേക്കും. അതിനാൽ ഭവന വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ പരി​ഗണിക്കണം

1. ആവശ്യമായ രേഖകൾ: വായ്പ പ്രോസസ് ചെയ്യാൻ  ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം.   ശമ്പളമുള്ള ഒരു ജീവനക്കാരനാണെങ്കിൽ, നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കിന് നിങ്ങളുടെ ജോയിനിംഗ് ലെറ്റും   മൂന്ന് മാസത്തെ സാലറി സ്ലിപ്പുകളും ഫോം 26 എഎസും ആവശ്യമാണ്.

2. കാലയളവ്: ഇഎംഐ എത്രയെന്ന് നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ലോൺ കാലാവധി. ഉദാഹരണത്തിന്,  10 ലക്ഷം രൂപ  15 വർഷ കാലാവധിയിൽ 9 ശതമാനം പലിശ നിരക്കിൽ ഇഎംഐ ഏകദേശം ₹10,143 വരും. കാലാവധി 20 വർഷമാകുമ്പോൾ ഇത് ₹8,997 ആയി കുറയും.

3. പ്രതിമാസ തിരിച്ചടവ് : ഇഎംഐ അടയ്ക്കുന്നതിന് സ്ഥിരമായ വരുമാനമുണ്ടെന്ന് ഉറപ്പാക്കുക. തിരിച്ചടവ് മുടങ്ങിയാൽ,   ആസ്തി തന്നെ ബാങ്ക് കൈവശപ്പെടുത്താം. അതിനാൽ, ഇഎംഐ തുക താങ്ങാനാവുന്ന തലത്തിൽ നിലനിർത്തുന്നത് നല്ലതാണ്, അതുവഴി   ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കാനാകും.

 4. ആദ്യം വീട് അല്ലെങ്കിൽ ആദ്യം വായ്പ: ചില ബാങ്കുകളുടെ ഓഫർ പ്രകാരം ഒരാൾക്ക് ആദ്യം വായ്പ നേടാനും ആ ബജറ്റിനുള്ളിൽ ഒരു വീട് വാങ്ങാനും കഴിയും. നേരെമറിച്ച്, ഒരാൾക്ക് ആദ്യം അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വീട് നോക്കാം, തുടർന്ന് ഒരു  വായ്പ ക്രമീകരിക്കാം.

5. യോഗ്യത: ഓരോ ബാങ്കും വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി അറിയിച്ചിരിക്കും. അതിനാൽ, തുടക്കത്തിൽ തന്നെ ബാങ്ക് പറയുന്ന യോഗ്യതാ മാനദണ്ഡം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.  

6. മുൻകൂർ പേയ്‌മെന്റ് ചാർജുകൾ: ചിലപ്പോൾ വായ്പ മുൻകൂട്ടി അടയ്ക്കാൻ ചിലർക്ക് സാധിക്കും. അതിനാൽ,  ആദ്യം തന്നെ ബാങ്കിന്റെ പ്രീപേയ്‌മെന്റ് ചാർജുകൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

PREV
Read more Articles on
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം