
പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏതാണ്ട് സമാനമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കണമെന്നത് ഏറെ പ്രധാനമാണ്. ചെറിയൊരു വ്യത്യാസം പോലും നിക്ഷേപത്തിന്റെ മൊത്തം വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കും. 50 ബേസിസ് പോയിന്റിന്റെ നേരിയ വ്യത്യാസം പോലും ദീര്‍ഘകാലയളവില്‍ വലിയ ലാഭം നല്‍കും. ഉദാഹരണത്തിന്, 10 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് ഒരു ബാങ്കില്‍ 6.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍, 6 ശതമാനം പലിശ നല്‍കുന്ന മറ്റൊരു ബാങ്കിനേക്കാള്‍ ഒരു വര്‍ഷം 5,000 രൂപ അധികമായി നേടാം. ഇതേ നിരക്കില്‍ മൂന്ന് വര്‍ഷത്തെ നിക്ഷേപത്തില്‍ 15,000 രൂപ അധികമായി ലഭിക്കും.
എച്ച്.ഡി.എഫ്.സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് സാധാരണക്കാര്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും പലിശ നല്‍കുന്നു. 2025 ജൂണ്‍ 25 മുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
ഐ.സി.ഐ.സി.ഐ ബാങ്ക്: ഐ.സി.ഐ.സി.ഐ ബാങ്ക് ഒരു വര്‍ഷം മുതല്‍ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും പലിശ നല്‍കുന്നു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും പലിശ കോട്ടക് മഹീന്ദ്ര ബാങ്ക് നല്‍കുന്നു. 2025 ഓഗസ്റ്റ് 20 മുതലാണ് ഈ നിരക്കുകള്‍ നിലവില്‍ വന്നത്.
ആക്‌സിസ് ബാങ്ക്: ആക്‌സിസ് ബാങ്കും ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും പലിശ നല്‍കുന്നു.
ഫെഡറല്‍ ബാങ്ക്: ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റ് 18 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 2025 ജൂലൈ 15 മുതല്‍ എസ്.ബി.ഐ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും പലിശ നല്‍കുന്നു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: ഈ പൊതുമേഖലാ ബാങ്ക് സാധാരണക്കാര്‍ക്ക് 6.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റ് 20 മുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.