Latest Videos

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം കുറച്ച് ഫെഡറല്‍ ബാങ്ക്: പുതിയ ബാങ്കിങ് സേവനം അവതരിപ്പിച്ച് കേരളത്തിന്‍റെ സ്വന്തം ബാങ്ക് !

By Web TeamFirst Published Oct 2, 2019, 10:26 AM IST
Highlights

മികച്ച വിനിമനയ നിരക്കില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് രൂപയായി ഉടന്‍ പണം ലഭിക്കും. ഒരു ഇടപാടിന് 500 ജാപനീസ് യെന്‍ ആണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. 

കൊച്ചി: ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാന്‍ വഴിയൊരുക്കി ഫെഡറല്‍ ബാങ്കും ജാപനീസ് ധനകാര്യ കമ്പനിയായ സ്പീഡ് മണി ട്രാന്‍സ്ഫര്‍ ജപാന്‍ കെകെ (എസ്എംടിജെ)യും കൈകോര്‍ക്കുന്നു. മൊബൈല്‍ ആപ് ഉപയോഗിച്ചും ജപാനിലെ ടോക്യോ, റൊപോംഗി, നഗോയ എന്നീ നഗരങ്ങളിലെ എസ്എംടിജെ ശാഖകളില്‍ നേരിട്ടെത്തിയും ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാം.

മികച്ച വിനിമനയ നിരക്കില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് രൂപയായി ഉടന്‍ പണം ലഭിക്കും. ഒരു ഇടപാടിന് 500 ജാപനീസ് യെന്‍ ആണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ജപ്പാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഏറെ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഈ അതിവേഗ പണമയക്കല്‍ സേവനം ഉപയോഗപ്പെടുത്താം. ഇതു സാധ്യമാക്കുന്നതിന് എസ്എംടിജെയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,' ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റും ഇന്‍റര്‍നാഷണല്‍ ബാങ്കിങ് വിഭാഗം മേധാവിയുമായ രവി രഞ്ജിത് പറഞ്ഞു. 

ഈ റുപ്പീ റെമിറ്റന്‍സ് സേവനം സെപ്തംബര്‍ 28ന് ടോക്യോയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന് നവീന സാങ്കേതിക വിദ്യ വേഗത്തില്‍ നടപ്പിലാക്കുന്ന സ്ഥാപനമാണ് സ്പീഡ് മണി ട്രാന്‍സ്ഫര്‍ ജപ്പാന്‍ കെകെ. ഈ പുതിയ കൂട്ടുകെട്ടിലൂടെ ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മെച്ചപ്പെട്ട ഉപഭോക്തൃ സേവനം നല്‍കാന്‍ കഴിയുമെന്ന് ഉറപ്പാണെന്ന് എസ്എംടിജെ പ്രസിഡന്‍റ് ഐടി മനലസ്താസ് വതനാബെ പറഞ്ഞു. 

click me!