
എത്ര ചെലവ് കുറയ്ക്കണം എന്ന് കരുതിയാലും ശമ്പളം കിട്ടി രണ്ടാം ദിവസം തന്നെ പേഴ്സും ബാങ്ക് അക്കൗണ്ടും കാലിയാകുന്ന പ്രതിഭാസം ഒട്ടുമിക്ക ആളുകൾക്കിടയിലും കാണാം. ചെലവ് ചുരുക്കി ജീവിക്കാൻ എത്ര തലകുത്തി നിന്നാലും അപ്രതീക്ഷിതമായി വരുന്ന ആവശ്യങ്ങൾ കാരണം പോക്കറ്റ് കീറും. അതുകൊണ്ടാണ് ലാവിഷായി ചെലവാക്കുന്നതും മിനിമലായി ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം തോന്നാത്തത്. വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളിൽ പലപ്പോഴും ആളുകൾ അവരുടെ പണം എവിടേക്കാണ് പോകുന്നതെന്നുപോലും തിരിച്ചറിയുന്നില്ല.
മിനിമലിസ്റ്റ് ലിവിംഗ് എന്നത് അമിതമായ പണച്ചെലവോ എന്നാൽ ദാരിദ്ര്യ അവസ്ഥയോ അല്ല. 2026ൽ ചെലവുകളെ ചെലവാക്കിക്കൊണ്ട് തന്നെ ഒന്നു പിടിക്കാൻ ശ്രമിക്കാം. ഇത് ഭീകര ജീവിതശൈലി മാറ്റങ്ങളൊന്നുമല്ല. 2026ൽ പണവുമായുള്ള ബന്ധമുണ്ടാക്കാൻ സഹായിക്കുന്ന ചിലവഴികൾ പറയാം.
1. കുറച്ച് സാധനങ്ങൾ വാങ്ങുക എന്നാൽ മികച്ചത് വാങ്ങുക. കുറഞ്ഞ വിലയ്ക്ക് പിന്നാലെ പോകുന്നത് നിർത്തി മൂല്യത്തിന് മുൻഗണന നൽകാൻ തുടങ്ങുക എന്നത് മിനിമൽ ലിവിങ്ങിലെ ഏറ്റവും പവർഫുളായ ശീലമാണ്. ഏറ്റവും വിലകുറഞ്ഞ വസ്തുക്കൾ വാങ്ങുമ്പോൾ മാറ്റിവാങ്ങാനും അതിൽ തന്നെ റിപ്പെയർ ചെയ്യാനും സാധ്യതയുണ്ടാകുന്നു. ഇതിനേക്കാൾ എത്രയോ പ്രയോജനകരമാണ് ക്വാളിറ്റി മുൻനിർത്തി സാധനങ്ങൾ വാങ്ങുന്നത്.
2. ഈ വർഷം ചെലവ് ചുരുക്കൽ എന്നത് ഈട് എന്നായും കാണുക. അത് വസ്ത്രം വാങ്ങൽ മുതൽ അടുക്കള വസ്തുക്കൾ, ഫർണിച്ചർ ഇലക്ട്രോണിക് മെഷീകൾ വരെ, ഇട് നോക്കി തന്നെ വാങ്ങാം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കാൻ സഹായിക്കുകയും മനസുകൊണ്ട് സംതൃപ്തിയുണ്ടാക്കുകയും ചെയ്യുന്നതാണ്.
3 ചെറിയ രീതിയിലെങ്കിലും ഭക്ഷം പാകം ചെയ്യാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കുക. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് minimal livingലെ മറ്റൊരു മികച്ച സ്റ്റെപ്പാണ്. പക്ഷെ അതിൽ പ്രധാനം simplicity ആണ്. വിപുലമായ വിഭവങ്ങളല്ലാതെ സ്ട്രസ് ഫ്ലീയായി വേഗത്തിൽ പാകം ചെയ്യാൻ സാധിക്കുന്ന ഭക്ഷണം നിങ്ങളുടെ പണം ലാഭിക്കും. മാത്രമല്ല, ഇത് സ്ഥരമായി തുടങ്ങുമ്പോൾ തന്നെ വാങ്ങേണ്ട സാധനങ്ങളെ കുറിച്ചും എത്ര ചെലവ് വരെ ഉണ്ടാകാം എന്നതിനെ കുറിച്ചും മുൻകൂട്ടി കണക്ക് കൂട്ടാൻ സാധിക്കും, കൂടാതെ ഭക്ഷണം പാഴാക്കുന്നതിൽ നിന്നും പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിൽ നിന്നും സാവധാനം പിൻവലിയും
4. ഔൺലൈൻ പ്ലാറ്റ്ഫോമുകളുടെ അടക്കം സബ്സ്ക്രിപ്ഷനുകളാണ് മറ്റൊരു തലവേദന. ഇവയുടെ നോട്ടിഫിക്കേഷനുകളെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കുന്നതിനാൽ തന്നെ പണം കയ്യിൽ നിന്ന് പോകാനുള്ള വലിയ സാധ്യതയുമുണ്ട്. സ്ട്രീമിംഗ് സേവനങ്ങൾ, ആപ്പുകൾ, മെമ്പർഷിപ്പുകൾ, സോഫ്റ്റ്‌വെയർ ചാർജുകൾ എന്നിവ മിക്ക ആളുകളും മനസ്സിലാക്കുന്നതിലും വേഗത്തിലാണ് വർദ്ധിക്കുന്നത്. നിസാര പൈസ കൂടുന്നത് നമ്മേ ബാധിക്കില്ല എങ്കിലും അക്കൌണ്ടിൽ നിന്ന് പൈസ പോകുന്നത് അറിയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സ്ഥിരമായി കാണുന്ന ഒന്നോ രണ്ടോ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമുകളെ മാത്രം നിർത്തി അവയെ പ്രതിമാസ ബില്ലുകളായി പരിഗണിക്കാം. സമ്മതമില്ലാതെ ബജറ്റിനെ നിയന്ത്രിക്കാനോ ഓട്ടോമാറ്റിക് പേയ്‌മെന്റുകളെ അനുവദിക്കുകയോ ചെയ്യാതിരിക്കാം.
5. ഇനി പ്ലാൻ ചെയ്ത് പർച്ചേസ് ചെയ്യാം. വലിയ സൂപ്പർ മാർക്കറ്റുകളിൽ നിരവധി ഓപ്ഷനുകൾ കാണുമ്പോൾ അനാവശ്യമാണെങ്കിലും വാങ്ങുന്നത് നമ്മുടെ ശീലങ്ങളിലൊന്നാണ്, ഇനി അത് വേണ്ട. അത്തരം ഇമോഷൻസിനെ കുറച്ച് കൺട്രോളിലാക്കാം. ലിസ്റ്റുണ്ടാക്കിയതിന് ശേഷം മാത്രം ഷോപ്പ് ചെയ്യാം, ലിസ്റ്റിലില്ലാത്തത് വേണോ എന്ന് മൂന്നിൽ കൂടുതൽ തവണ ആലോചിച്ചാലും പിന്നീട് വാങ്ങാമെന്ന് കരുതിയാലും തെറ്റില്ല. അതയാത് ശ്രദ്ധാപൂർവ്വമായ ചെലവ് ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയെ വലിയ തോതിൽ സഹായിക്കും.
6. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളെയും ബാങ്കിങ്ങിനെയും കൈകാര്യം ചെയ്യുന്ന രീതിയാമ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് എന്തിനൊക്കെ പണം ഡെബിറ്റാകുന്നു എന്നറിഞ്ഞിരിക്കുക. കൂടാതെ അടിക്കടി പർച്ചേസ് ട്രാക്ക് ചെയ്യുക, ബാലൻസ് നോക്കുക തുടങ്ങിയവ പണം കയ്യിൽ നിന്ന് പോകുന്ന പരിപാടി തന്നെയാണ്. ഈ വർഷം എന്തിനെയും അന്ധമായ വിശ്വാസത്തിലെടുക്കുന്നതിന് പകരം,നിരീക്ഷിച്ച് ബോധ്യം വരുത്തുക എന്നതിന് വേണ്ടി കൂടിയാകട്ടെ.
മിനിമൽ ലിവിങ് നിയന്ത്രണമോ, കുറ്റബോധമുണ്ടാക്കലോ, സന്തോഷം ഇല്ലാതാക്കലോ ആകുന്നില്ല, ചിന്തയോടെ തിരഞ്ഞെടുപ്പുകൾ നടത്തുക, ബോധപൂർവ്വം ചെലവഴിക്കുക. ദീർഘകാല സന്തോഷത്തോടെ ലൈഫ്സ്റ്റൈൽ നിർമ്മിച്ചെടുക്കുക എന്നതാണ് പ്രധാനം