വാഹനത്തിന് എണ്ണയടിച്ച് പോക്കറ്റ് കാലിയാക്കേണ്ട! ഇന്ധന വില വല്ലാതെ വലയ്ക്കാതിരിക്കാൻ നമുക്കും ചെയ്യാം ചില്ലറക്കാര്യങ്ങൾ

Published : May 16, 2026, 12:45 PM IST
Petrol Price

Synopsis

രാജ്യത്ത് ഇന്ധന വില വർധിച്ച സാഹചര്യത്തിൽ വാഹനങ്ങളുടെ ഇന്ധനക്ഷമത കൂട്ടാനുള്ള ചില്ലറ വഴികൾ നമുക്കും പരീക്ഷിക്കാം. ടൂവീലറുകളിലും കാറുകളിലും കൃത്യമായ സർവീസിങ്, ടയർ പ്രഷർ നിലനിർത്തൽ, ശരിയായ ഡ്രൈവിംഗ് ശീലങ്ങൾ എന്നിവയിലൂടെ ഇന്ധനം ലാഭിക്കാൻ സാധിക്കും.

ഇന്നലെ നമ്മളിൽ മിക്കവരും ഉണർന്നത് രാജ്യത്തെ പെട്രോൾ- ഡീസൽ വില ഒറ്റയടിക്ക് 3 രൂപ വർധിച്ചുവെന്ന വാർത്ത കണ്ടാണ്. പ്രതീക്ഷിച്ചിരുന്നുവെങ്കിലും 4 വർഷമായി വലിയ വ്യത്യാസമില്ലാതെ തുടർന്നിരുന്ന ഇന്ധന വില കൂട്ടിയത് വരാനിരിക്കുന്ന ഒരു വലിയ വർധനവിന്റെ തുടക്കം മാത്രമാണെന്നാണ് വിദഗ്ദർ പറയുന്നത്. 3 രൂപയുടെ എന്ന് കേൾക്കുമ്പോൾ വലിയൊരു സംഖ്യയായി തോന്നുന്നില്ലെങ്കിലും സാധാരണക്കാരായ, സ്ഥിരം ബൈക്കുകളെയും കാറുകളെയും ആശ്രയിക്കുന്ന യാത്രക്കാർക്ക് ഇതൊരു വലിയ വർധനവ് തന്നെയാണ്. നമുക്കിനി ചെയ്യാനാകുക ഇന്ധനം ലാഭിക്കാൻ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാമെന്നത് മാത്രമാണ്.

ടൂവീലറുകളിൽ ശ്രദ്ധിക്കാം..

ടൂവീലുറകൾ ഓടിക്കുമ്പോഴും നിർത്തിയിടുമ്പോഴുമെല്ലാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ പണം സേവ് ചെയ്യാനാകും. ഇതിൽ ആദ്യത്തേത് ദീർഘനേരം സിഗ്നലിലോ ബ്ലോക്കിലോ പെട്ടാൽ വാഹനം ഓഫ് ചെയ്യുക എന്നതാണ്. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റണം. വാഹനമോടിക്കുമ്പോൾ സ്ഥിരതയോടെ ക്രമാനുഗതമായ ആക്സിലറേഷൻ ശീലമാക്കുക. പെട്ടെന്ന് ആക്സിലറേഷൻ കൊടുക്കുന്ന ശീലമുണ്ടെങ്കിൽ അത് കുറക്കാം. കൃത്യമായ ഇടവേളകളിൽ ടൂ വീലർ സർവീസിങ് നടത്തുന്നത് നിങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷനമതക്ക് സഹായിക്കും. റൈഡിങ്ങിൽ എപ്പോഴും സ്മൂത്ത് റൈഡിംഗ് ശീലമാക്കേണ്ടതുണ്ട്. വേഗതയ്ക്ക് യോജിച്ച ഗിയറിൽ മാത്രം വാഹനമോടിക്കുന്നതും ടയറുകളിൽ വേണ്ടത്ര പ്രഷർ നിലനിർത്തുന്നതും ഇതിന് അനിവാര്യമാണ്. കൃത്യമായ ഇടവേളകളിൽ ചെയിൻ ലൂബ്രിക്കേഷൻ നടത്തണം. എയർ ഫിൽട്ടർ ക്ലീൻ ആണെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്താൽ വാഹനത്തിന് അത്യാവശ്യം നല്ലപോലെ ഇന്ധനക്ഷമത നിലനിർത്താൻ കഴിയും.

കാർ യാത്രകളിൽ ശ്രദ്ധിക്കേണ്ടത്..

ബൈക്കിലേത് പോലെ ഓടിക്കുന്ന സമയത്ത് ആക്സിലറേഷനും സർവ്വീസിംഗും ഒക്ക കാറിലും ഉറപ്പായും ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് ടയറുകളുടെ പ്രഷറിൽ ശ്രദ്ധിക്കണമെന്നാണ്. പ്രഷർ ഇന്ധനത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. പ്രഷർ കുറയുമ്പോൾ ഫോർ വീലർ വാഹനങ്ങളുടെ റോളിങ് റസിസ്റ്റൻസ് വർധിപ്പിക്കും. ഇത് എൻജിനെ കൂടുതൽ പണിയെടുപ്പിക്കും. ഇങ്ങനെ പെട്രോളോ ഡീസലോ കൂടുതൽ ഉപയോഗിക്കേണ്ട സാഹചര്യം എൻജിന് വന്നു ചേരും. സർവ്വീസിങ്ങിൽ ഓയിൽ ചെയ്ഞ്ച്, എയർ ഫിൽട്ടർ റീ പ്ലേസ്മെന്റ്, സ്പാർക് പ്ലഗ്ഗ് പരിശോധന തുടങ്ങിയവയും നടത്തണം. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വരുമ്പോഴും അത് വർക്ക് ഷോപ്പുകളിലോ സർവ്വീസ് സെന്ററുകളിലോ കാണിക്കാം. പെട്ടെന്ന് ചെറിയ പ്രശ്നമാണെങ്കിലും അത് പരിഹരിച്ചാൽ ഭാവിയിലേക്കുള്ള ആഘാതം കുറയ്ക്കും. വീൽ അലൈൻമെന്റ് കൃത്യമായിരിക്കുന്നതും വാഹനത്തിന്റെ മൈലേജ് കൂട്ടും.

PREV
Read more Articles on
click me!

Recommended Stories

എളുപ്പത്തിൽ കാശ് കിട്ടാൻ എല്ലാവരും തേടുന്ന വഴി; 'പണി' കിട്ടാതിരിക്കാൻ സൂക്ഷിക്കുക; സ്വർണപ്പണയത്തെ കുറിച്ച് അറിയേണ്ടത്
ട്രെന്റ് ആയി 'വെഡ് ഇന്‍ ഇന്ത്യ', വിദേശ യുവദമ്പതികള്‍ക്കിടയില്‍ വരെ പ്രിയപ്പെട്ട ഇടമായി കേരളം!