Latest Videos

സുരക്ഷയെക്കുറിച്ച് ആശങ്കവേണ്ട; ഉയർന്ന പലിശയിൽ കേന്ദ്ര സർക്കാർ പിന്തുണയിലുള്ള സ്കീമുകളിതാ

By Web TeamFirst Published Jul 20, 2023, 8:05 PM IST
Highlights

സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട. രാജ്യത്തെ ബാങ്കുകൾ മുഖേനയോ, പോസ്‌റ്റ് ഓഫീസുകൾ വഴിയോ  അംഗമാകാവുന്ന സർക്കാർ പിന്തുണയുള്ള ചില സ്കീമുകളിതാ.

കേന്ദ്രസർക്കാർ പിന്തുണയിൽ സുരക്ഷിത വരുമാനം ഉറപ്പുവരുത്തുന്ന, മികച്ച പലിശനിരക്കിലുള്ള നിരവധി പദ്ധതികൾ ഇന്നുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ളത്, സ്ത്രീകളുടെ ഉന്നമനത്തിനുള്ളത്, കർഷകർക്ക് മാത്രമായുള്ളത് അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി സ്കീമുകളുണ്ട്. സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട. രാജ്യത്തെ ബാങ്കുകൾ മുഖേനയോ, പോസ്‌റ്റ് ഓഫീസുകൾ വഴിയോ  അംഗമാകാവുന്ന സർക്കാർ പിന്തുണയുള്ള ചില സ്കീമുകളിതാ.

ടൈം ഡെപ്പോസിറ്റ്

ബാങ്ക് എഫ്ഡികൾക്കു സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ.  1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ ഒന്നു മുതൽ 5 വർഷം വരെയുള്ള കാലയളവിൽ അനുയോജ്യമായതിൽ നിക്ഷേപം നടത്താം..കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന്ന് പരിധിയില്ല, നിലവിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9%വും, 2, 3 വർഷത്തേയ്ക്ക് 7%, 5 വർഷത്തേയ്ക്ക് 7.5% എന്നിങ്ങനെയാണ് പലിശനിരക്ക്. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവുണ്ട്.

ALSO -READ: 'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം..' ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി


സീനിയർ സിറ്റിസൺ സേവിംഗ് സ്കീം

മുതിർന്ന പൗരൻമാർക്കായുള്ള കേന്ദ്രസർക്കാർ പിന്തുണയുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.ഓരോ മൂന്നുമാസം കൂടുമ്പോഴാണ് ഈ സ്കീമിന്റെ പലിശ പുതുക്കുന്നത്. 60 വയ്സ്സ്  കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. . സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അഞ്ച് വർഷമാണ് പദ്ധതി കാലാവധി.നിക്ഷേപകന് ആവശ്യമെങ്കിൽ അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാം.

നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്

ഒരു ഇന്ത്യൻ പൗരന്1,000 രൂപ അടച്ചുകൊണ്ട്   നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ അംഗമാകാം. നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ല.  അഞ്ച് വർഷമാണ് പദ്ദതി കാലാവധി. നിലവിൽ 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. പലിശ വർഷം തോറും വരവ് വയ്ക്കുമെങ്കിലും കാലാവധിയിലാണ് ലഭിക്കുക

 പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം.  പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്.  പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. പി‌പി‌എഫിനെ കൂടുതൽ ആകർഷകമാക്കുന്നത് ഭാഗികമായി പിൻവലിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം, ഏഴാം വർഷം പൂർത്തിയാകുമ്പോൾ വായ്പാ സൗകര്യങ്ങളും നൽകുകയും ചെയ്യുന്നുണ്ട് എന്നതുകൂടിയാണ്.

സുകന്യ സമൃദ്ധി യോജന

പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാം .ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂകയുള്ളു.പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുറക്കാം.

ഈ നിക്ഷേപപദ്ധതികൾക്ക് പുറമെ, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾ, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര, മഹിളാ സമ്മാൻ സേവിംഗ് സ്കീം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ നിക്ഷേപപദ്ധതികളും മികച്ച പലിശവരുമാനമുള്ള, സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണ്. നിങ്ങളുടെ ആവശ്യങ്ങളും, സാമ്പത്തികനിലയും മനസിലാക്കി അനുയോജ്യമായ സ്കീം തെരഞ്ഞെടുക്കാം

click me!