Asianet News MalayalamAsianet News Malayalam

'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം..' ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി

ധാരാവിയിലെ താമസക്കാർക്ക് പുതിയ വീടുകൾ നൽകും. വീടിന്റെ നിർമ്മാണം കാണാൻ സാധിക്കുക മാത്രമല്ല അവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നല്കാൻ സാധിക്കും. 
 

Mumbais Dharavi to Transform into Modern City says gautam adani apk
Author
First Published Jul 20, 2023, 7:48 PM IST

മുംബൈ: മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. 'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം...' എന്ന് ധാരാവി ചേരി പശ്ചാത്തലമാക്കി 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയെ പരാമർശിച്ചുകൊണ്ട്  ഗൗതം അദാനി പറഞ്ഞു. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 

ധാരാവിയെ ഒരു ആധുനിക നഗര കേന്ദ്രമാക്കി മാറ്റുക മാത്രമല്ല, ചേരിയിലെ സംരംഭങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും താൻ ഉദ്ദേശിക്കുന്നതായി അദാനി പറഞ്ഞു.

ALSO READ: 23,000 കോടിക്ക് ധാരാവി ചേരിയുടെ മുഖം മാറ്റും; അദാനിക്ക് അന്തിമ അനുമതി

മുംബൈയിലെ 645 ഏക്കർ പരന്നുകിടക്കുന്ന ധാരാവി ചേരിയിൽ 900,000-ത്തിലധികം ആളുകൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാരാവി പ്രദേശത്തെ നിവാസികളെ പുനരധിവസിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് അടുത്തിടെ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.  രാജ്യത്തെ ഏറ്റവും വലിയ ചേരി വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നേടി ഏകദേശം എട്ട് മാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്. 

നിലവിലുള്ള സംരംഭങ്ങളെയും ചെറുകിട വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും മാർഗങ്ങളും നോക്കുന്നതിനോടൊപ്പം യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് നവയുഗ ജോലികൾ പ്രോത്സാഹിപ്പിക്കും.. ധാരാവിയിൽ തഴച്ചുവളരുന്ന വൈവിധ്യമാർന്നതും വ്യത്യസ്തവുമായ വ്യാപാരങ്ങളെ പിന്തുണയ്ക്കും. 

ALSO READ: കലയും സംസ്കാരവും അടുത്ത തലമുറയ്ക്ക് പകർന്ന് നല്കാൻ നിത അംബാനി; ഒരുങ്ങുന്നത് വമ്പൻ ഉത്സവം

ധാരാവിയിലെ താമസക്കാർക്ക് പുതിയ വീടുകൾ നൽകും. “അവരുടെ വീടുകൾ അവരുടെ കൺമുന്നിൽ നിർമ്മിക്കുന്നത് അവർ കാണും, മാത്രമല്ല അത് രൂപപ്പെടുത്തുന്നതിൽ അവർക്ക് ഒരു അഭിപ്രായവും പറയാം. ഇപ്പോൾ അവർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ അതായത്, ഗ്യാസ്, വെള്ളം, വൈദ്യുതി,  ഡ്രെയിനേജ് എന്നിവ നൽകും. ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തും. വിനോദത്തിനായുള്ള ഇടങ്ങളും നൽകും. കൂടാതെ ഒരു ലോകോത്തര ആശുപത്രിയും സ്കൂളും നിർമ്മിക്കും. അഴുക്കിന്റെയും ദാരിദ്ര്യത്തിന്റെയും ചേരിക്ക് പകരം  അതിന്റെ സ്ഥാനത്ത് ഒരു പുതിയ ധാരാവി ഉണ്ടാകും' അദാനി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios