തെറ്റായ തീരുമാനം നഷ്ടമാക്കുക ലക്ഷങ്ങൾ! ഹോം ലോൺ എടുക്കുമ്പോൾ ഊ സെലക്ഷൻ തെറ്റിപ്പോകരുതേ

Published : Apr 16, 2026, 03:48 PM IST
Home Loan

Synopsis

ഇപ്പോൾ ഇന്ത്യയിൽ ഫ്ലോട്ടിംഗ് പലിശ നിരക്കുകൾ പ്രകാരം ഹോം ലോണിന്റെ പലിശ നിരക്ക് ഏകദേശം 7.1% മുതൽ 8.5% വരെയാണ്. എന്നാൽ ഫിക്സഡ് നിരക്കുകൾ സാധാരണയായി 9.5% മുതൽ 11% വരെ ഉയർന്ന നിലയിലാണ്. ഈ വ്യത്യാസം തന്നെ ദീർഘകാല വായ്പ ചെലവിൽ വലിയ മാറ്റം ഉണ്ടാക്കും.

ഒരു ഹോം ലോൺ എടുക്കുമ്പോൾ പലരും ആദ്യം ശ്രദ്ധിക്കുന്ന ഒരു കാര്യം ലോൺ ലഭിക്കാൻ യോഗ്യരാണോ, ഇഎംഐ, വായ്പ തുക എന്നിവയൊക്കെയാണ്. എന്നാൽ പലപ്പോഴും അത്രയേറെ ശ്രദ്ധ കൊടുക്കാതെ പോകുന്ന ഒരു കാര്യം പലിശ നിരക്ക് സംബന്ധിച്ചാണ്. ഒരു ചെറിയ പിഴവ് പോലും 15 മുതൽ 20 വർഷം വരെയുള്ള കാലയളവിൽ ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയായി മാറിയേക്കാമെന്ന് വിദഗ്ദർ പറയുന്നു. ഇപ്പോൾ ഇന്ത്യയിൽ ഫ്ലോട്ടിംഗ് പലിശ നിരക്കുകൾ പ്രകാരം ഹോം ലോണിന്റെ പലിശ നിരക്ക് ഏകദേശം 7.1% മുതൽ 8.5% വരെയാണ്. എന്നാൽ ഫിക്സഡ് നിരക്കുകൾ സാധാരണയായി 9.5% മുതൽ 11% വരെ ഉയർന്ന നിലയിലാണ്. ഈ വ്യത്യാസം തന്നെ ദീർഘകാല വായ്പ ചെലവിൽ വലിയ മാറ്റം ഉണ്ടാക്കും.

നേരത്തെ പലിശ നിരക്കുകൾ ഉയർന്നിരുന്ന സമയത്ത്, ഭാവിയിൽ നിരക്കുകൾ ഇനിയും ഉയരുമെന്ന് കരുതി പലരും ഫിക്സഡ് നിരക്കുകൾ തെരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025-ൽ റിപ്പോ നിരക്ക് പലതവണ കുറച്ചതോടെ ഫ്ലോട്ടിംഗ് നിരക്കിലുള്ള വായ്പക്കാർക്ക് ഇഎംഐ കുറയാൻ തുടങ്ങി. എന്നാൽ ഫിക്സഡ് നിരക്കിലുള്ളവർക്ക് പഴയ ഉയർന്ന പലിശ തന്നെ തുടർന്നതിനാൽ അവർക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. ഇതോടെ ചിലർക്ക് 3 ലക്ഷമോ അതിൽ കൂടുതലോ രൂപ വരെ നഷ്ടമായ വായ്പക്കാരുണ്ടെന്നാണ് കണക്ക്.

ഇപ്പോൾ റിപ്പോ നിരക്ക് ഏകദേശം 5.25% നിലയിൽ നിലനിർത്തിയിരിക്കുകയാണ് ആർബിഐ. എന്നാൽ ഇതും സ്ഥിരമായി തുടരണമെന്നില്ല. പണപ്പെരുപ്പം ഉയർന്നാൽ അല്ലെങ്കിൽ സാമ്പത്തിക സാഹചര്യങ്ങൾ മാറിയാൽ പലിശ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഫ്ലോട്ടിംഗ് നിരക്കിലുള്ളവർക്ക് ഇഎംഐ ഉയരുകയോ വായ്പ കാലാവധി നീളുകയോ ചെയ്യാം.

ഇനി ചെയ്യേണ്ടത് എന്ത്?

ആദ്യം നിങ്ങളുടെ വായ്പയുടെ പലിശ രീതിയേത് എന്ന് പരിശോധിക്കുക. എംഎൽസിആർ അല്ലെങ്കിൽ ബേസ് റേറ്റ് പോലുള്ള പഴയ സംവിധാനത്തിലാണ് എങ്കിൽ, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച പുതിയ സംവിധാനത്തിലേക്ക് മാറുന്നത് ഗുണകരമായേക്കാം. ഫിക്സഡ് നിരക്കിൽ തുടരുന്നവർ, നിലവിലെ വിപണി നിരക്കുകളുമായി താരതമ്യം ചെയ്ത് ഫ്ലോട്ടിംഗിലേക്ക് മാറുന്നത് പരിഗണിക്കാം. ഫ്ലോട്ടിംഗ് നിരക്കിലുള്ളവർ, ഭാവിയിലെ നിരക്ക് വർധനയെ മുൻകൂട്ടി കണ്ട് ഭാഗികമായി വായ്പ തിരിച്ചടയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാം.

ചുരുക്കത്തിൽ ഹോം ലോണിന് ഫിക്സഡ് റേറ്റ് വേണോ ഫ്ലോട്ടിംഗ് റേറ്റ് വേണോ എന്നതിന് കൃത്യമായ ഉത്തരമില്ല. നിങ്ങളുടെ വരുമാന സ്ഥിരത, റിസ്‌ക് എടുക്കാനുള്ള ശേഷി, വിപണി പ്രവണത എന്നിവയെ ആശ്രയിച്ചാണ് ശരിയായ തീരുമാനം എടുക്കേണ്ടത്. എന്നാൽ റേറ്റ് സൈക്കിൾ പരിഗണിക്കാതെ എടുക്കുന്ന തീരുമാനം വർഷങ്ങൾക്കപ്പുറം വലിയ സാമ്പത്തിക ബാധ്യതയായി മാറുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത ചെലവുകൾക്ക് ഇനി ആശങ്ക വേണ്ട; എമർജൻസി ഫണ്ട് നിർബന്ധം, എത്ര കരുതണം? എന്തൊക്കെ ശ്രദ്ധിക്കണം?
സാധാരണക്കാ‍ർക്ക് ഇന്ത്യൻ റെയിൽവേയുടെ സന്തോഷ വാ‍‌ർത്ത; റെയിൽ വൺ വഴി ജനറൽ ടിക്കറ്റെടുത്താൽ 3 ശതമാനം ഇളവ്