സാധാരണക്കാ‍ർക്ക് ഇന്ത്യൻ റെയിൽവേയുടെ സന്തോഷ വാ‍‌ർത്ത; റെയിൽ വൺ വഴി ജനറൽ ടിക്കറ്റെടുത്താൽ 3 ശതമാനം ഇളവ്

Published : Apr 14, 2026, 03:16 PM IST
indian railways

Synopsis

ഇന്ത്യൻ റെയിൽവേയുടെ റെയിൽ വൺ ആപ്പ് വഴി അൺറിസർവ്‍ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്നവർക്ക് 2026 ജൂലൈ 14 വരെ ഈ ആനുകൂല്യം ലഭിക്കും. ഈ പദ്ധതി ദിവസേന യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകമാകുമെന്നും സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും റെയിൽവേ അറിയിച്ചു.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രഖ്യാപനം. റയിൽ വൺ (RailOne) ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്‍ഡ് ടിക്കറ്റുകൾക്ക് 3 ശതമാനം ഇളവ് നൽകുന്നതാണ് പുതിയ തീരുമാനം. ഈ ഓഫർ 2026 ജൂലൈ 14 വരെ മാത്രമാണ് ലഭ്യമാകുക. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഈ ഇളവ് ലഭ്യമാകൂ. ക്യാഷ് ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്നും റെയിൽവേയുടെ അറിയിപ്പുണ്ട്.

ജോലിക്കും പഠനത്തിനുമായി ദിവസേന ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. 3 ശതമാനം ഇളവ് ദിവസവും യാത്ര ചെയ്യുന്നവരായ സാധാരണക്കാരുടെ ചെലവ് കുറക്കും. റെയിൽ വൺ വഴി ബുക്ക് ചെയ്യുന്നത് വഴി സ്റ്റേഷനുകളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കും. പീക്ക് സമയങ്ങളിലും വീട്ടിൽ നിന്ന് തന്നെ ടിക്കറ്റ് ഉറപ്പാക്കാനാകുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകും.

മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ ആപ്പ് ഒട്ടേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതാണ്. റിസർവ്‍ഡ്, അൺറിസർവ്‍ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനും ആപ്പ് ഉപയോഗിക്കാം. ആപ്പിൽ തന്നെ പിഎൻആർ അപ്ഡേറ്റുകൾ ലഭിക്കും. പ്ലാറ്റ്ഫോം സംബന്ധിച്ച വിവരങ്ങൾ അറിയാനും യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും റെയിൽ വണ്ണിൽ സൗകര്യമുണ്ട്. ഐആ‍‍‌ർസിടിസി റെയിൽ കണക്ട്, എൻടിഇഎസ്, യുടിഎസ് ഓൺ മൊബൈൽ, റെയിൽ മദദ് തുടങ്ങിയ ആപ്പുകൾ സംയോജിപ്പിച്ചാണ് റെയിൽ വൺ ആപ്പ് പ്രവ‍‍ർത്തിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഞൊടിയിടയിൽ പണം അക്കൗണ്ടിലെത്തിക്കുന്ന മരണക്കെണി! തട്ടിപ്പുകളിൽ മുൻപിൽ, ഡിജിറ്റൽ ലോൺ ആപ്പുകൾ ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക
ചെറുപ്പക്കാരെ കീഴടക്കി ഹൃദ്രോഗം; ജാഗ്രത വേണം, ഇന്‍ഷുറന്‍സിലും വേണം മാറ്റങ്ങള്‍