ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തുക മുഴുവന്‍ തിരിച്ചുപിടിക്കാമെന്നറിയാമോ? ഇതാണ് വഴി

Published : May 21, 2026, 03:49 PM IST
Health Insurance

Synopsis

ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ വെല്‍നസ് പ്രോഗ്രാമിലൂടെ ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് അടച്ച പ്രീമിയം തുകയുടെ 100% വരെ തിരികെ നേടാം. 2026-ല്‍ ഒന്‍പതിനായിരത്തിലധികം പേര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിച്ചപ്പോള്‍, രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഭാഗികമായ റീഫണ്ട് ലഭിച്ചു. 

വ്യായാമം ചെയ്യാനും ആരോഗ്യം സംരക്ഷിക്കാനും മടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കേട്ടോളൂ, ആരോഗ്യം കൃത്യമായി പരിപാലിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക പൂര്‍ണമായും കൈയ്യില്‍ തിരികെ കിട്ടുന്ന കാലമാണിത്. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെല്‍നസ് ഇന്‍ഷുറന്‍സ് പ്രോഗ്രാമിലൂടെ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഒന്‍പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ അടച്ച വാര്‍ഷിക പ്രീമിയം തുകയുടെ 100 ശതമാനവും തിരികെ ലഭിച്ചത്.

പണം തിരികെ നേടിയത് രണ്ട് ലക്ഷത്തിലേറെ ഉപഭോക്താക്കള്‍

കമ്പനിയുടെ കണക്കുകള്‍ അനുസരിച്ച് ആകെ 2.03 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കാണ് ഇത്തവണ പ്രീമിയം തുകയുടെ 6% മുതല്‍ 100% വരെ റീഫണ്ടായി തിരികെ ലഭിച്ചത്. ഈ ആനുകൂല്യത്തിന് അര്‍ഹത നേടിയവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്:

2024 സാമ്പത്തിക വര്‍ഷത്തില്‍: ഏകദേശം 6% ഉപഭോക്താക്കള്‍

2025 സാമ്പത്തിക വര്‍ഷത്തില്‍: 8.5% ഉപഭോക്താക്കള്‍

2026 സാമ്പത്തിക വര്‍ഷത്തില്‍: ഏകദേശം 11% ഉപഭോക്താക്കള്‍ (2.03 ലക്ഷം പേര്‍)

ഇത്തരം വെല്‍നസ് പ്രോഗ്രാമുകളില്‍ സജീവമായി പങ്കെടുക്കുന്ന ഉപഭോക്താക്കളുടെ ക്ലെയിം അനുപാതത്തില്‍ 8 ശതമാനത്തിലധികം പുരോഗതിയുണ്ടായതായും പോളിസി പുതുക്കുന്നവരുടെ എണ്ണത്തില്‍11 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായതായും കമ്പനി അറിയിച്ചു. സാധാരണയായി 35 വയസിന് മുകളിലുള്ളവരാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങാറുള്ളത്. ലൈഫ് ലോങ് റിന്യൂവബിലിറ്റി ഉള്ളതിനാല്‍ പ്രായമാകുന്തോറും പോളിസികളുടെ ചെലവ് കൂടും. ഇത് ഒഴിവാക്കാനാണ് 2016-ല്‍ കമ്പനി 'ഹെല്‍ത്ത് ഫസ്റ്റ്' മാതൃകയ്ക്ക് തുടക്കമിട്ടത്.

ചികിത്സാ രംഗത്തെ വിലക്കയറ്റം കടുത്ത വെല്ലുവിളി

നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതിവര്‍ഷം 12 മുതല്‍ 14 ശതമാനം വരെ കൂടുന്ന മെഡിക്കല്‍ ഇന്‍ഫ്‌ലേഷന്‍ അഥവാ ചികിത്സാ ചെലവുകളിലെ വിലക്കയറ്റമാണ്. ചികിത്സാ ചെലവ് ഇത്തരത്തില്‍ ഉയര്‍ന്നാല്‍ കമ്പനികള്‍ക്ക് പ്രീമിയം തുകയും വര്‍ദ്ധിപ്പിക്കേണ്ടി വരും. അതിനിടെയാണ് ആരോഗ്യം സംരക്ഷിച്ചാല്‍ പ്രീമിയം തുക പൂര്‍ണ്ണമായും കൈയ്യില്‍ തിരികെ കിട്ടുന്ന പദ്ദതികള്‍ വിജയകരമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങൾ ഫീസ്, ആഡംബര ജീവിതത്തിലേക്കുള്ള 'ആക്സസ് കാ‍‌ർഡ്'; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ക്രെഡിറ്റ് കാർഡുകൾ
ഇനി കാത്തിരിക്കണ്ട, ദിവസങ്ങൾ കൊണ്ട് പിഎഫ് പിൻവലിക്കാം; യുപിഐ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും