ഐടിആ‍ർ ഫയൽ ചെയ്തിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇ-വെരിഫെക്കേഷൻ ചെയ്യാത്തവർ ശ്രദ്ധിക്കുക

Published : Sep 18, 2025, 06:40 PM IST
ITR Filing Deadline Extended

Synopsis

നികുതി ഫയൽ ചെയ്യുന്നവർ റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ ചെയ്യേണ്ടത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്,

സെപ്റ്റംബർ 16 ആയിരുന്നു പിഴ കൂടാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി. കൃത്യസമയത്തിനകം ആദായ നികുതി റിട്ടേൺ ഫയൽചെയ്തിട്ടും നികുതി റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്നോർത്ത് ടെൻഷനടിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവർ ശ്ര​ദ്ധിക്കേണ്ട ഒരു കാര്യം, ഐടിആർ ഫയൽ ചെയ്താൽ മാത്രം പോര, ആദ്യം നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്തിട്ടുണ്ടോയെന്ന് കൂടി പരിശോധിക്കേണം. ഐടിആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ, ഫയലിംഗ് പ്രക്രിയ അപൂർണ്ണമായാണ് കണക്കാക്കുക, മാത്രമല്ല നിങ്ങളുടെ ഐടിആർ അസാധുവാകുകയും ചെയ്യും. പറഞ്ഞുവരുന്നത് ഐടിആറുകളുടെ ഇ-വെരിഫിക്കേഷൻ നിർബന്ധമാണ് എന്നതാണ്. നികുതി ഫയൽ ചെയ്യുന്നവർ റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ ചെയ്യേണ്ടത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്,

നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യുന്നത് എങ്ങനെ

- റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫൈചെയ്താൽ മാത്രമേ റീ ഫണ്ട് ലഭിക്കുകയുള്ളു. ഇ വെരിഫിക്കേഷൻ നടത്താൻ പല രീതികളുണ്ട്.

- ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിക്കുക, തുടർന്ന് 'ഇ-വെരിഫൈ റിട്ടേൺ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

- നിങ്ങളുടെ പാൻ, നമ്പർ, മൂല്യനിർണ്ണയ വർഷം (2023-24), എന്നിവ നൽകേണ്ടതുണ്ട്. 

- അല്ലെങ്കിൽ നിങ്ങളുടെ പാനും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക .തുടർന്ന് "മൈ അക്കൗണ്ട്" എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് "ഇ-വെരിഫൈ റിട്ടേൺ" ക്ലിക്ക് ചെയ്യുക.

- പുതിയ പേജിൽ, ഇ വെരിഫൈ എന്നതിൽ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണിക്കും:

1) റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ഒരു ഇവിസി ഉണ്ട്.

2) എനിക്ക് ഇവിസി ഇല്ല, എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻഇവിസി ജനറേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

3) എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ആധാർ ഒടിപി ഉപയോഗിക്കാം

ഇതിൽ ആധാർ ഒടിപി വഴിയുള്ള ഇ വെരിഫിക്കേഷൻ ഈസിയാണ്. റിട്ടേണുകൾ സ്ഥിരീകരിക്കുന്നതിനും ഇ-വെരിഫൈ ചെയ്യുന്നതിനും ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി ഉപയോഗിക്കാം

നിങ്ങൾക്ക് ഇതിനകം ഒരു ഇ-വെരിഫിക്കേഷൻ കോഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പോർട്ടൽ, ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ ഓഫ്‌ലൈനായി ഒരു എടിഎം വഴിയും അത് ജനറേറ്റ് ചെയ്യാം. റിട്ടേൺ ഫയലിംഗ് ഓൺലൈനായി പരിശോധിക്കാൻ ഈ ഇ-വെരിഫിക്കേഷൻ കോഡ് ഉപയോഗിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഇതിനൊക്കെ കൃത്യമായ കണക്കുണ്ട്! അല്ലെങ്കിൽ പണി പാളും, വീട്ടിൽ എത്ര പവൻ സ്വർണം സൂക്ഷിക്കാം?
'ശമ്പളം കൂടിയാലേ എല്ലാം നടക്കൂ' എന്നാണോ? ഇടത്തരം വരുമാനക്കാര്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഇതാ; മുന്നറിയിപ്പുമായി വിദഗ്ധന്‍