'ഷോപ്പിങ് ആഘോഷമാക്കാന്‍' ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

Published : Oct 04, 2019, 10:19 AM IST
'ഷോപ്പിങ് ആഘോഷമാക്കാന്‍' ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

Synopsis

ഇതനുസരിച്ച് ഇ- കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും  അയ്യായിരത്തിലധികം ഡിസ്‌കൗണ്ട് ഓഫറുകളാണ് ബാങ്ക് തങ്ങളുടെ ഇടപാടുകാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

കൊച്ചി: ഉത്സവ സീസണ്‍,  വിവിധ ഇ-കൊമേഴ്‌സ്  പോര്‍ട്ടലുകളുടെ മെഗാ വില്‍പ്പന തുടങ്ങിയവയോടനുബന്ധിച്ച്  ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇടപാടുകാര്‍ക്ക്  അധിക ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ അധിക സൗജന്യങ്ങള്‍ ലഭിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. 

ഇതനുസരിച്ച് ഇ- കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും  അയ്യായിരത്തിലധികം ഡിസ്‌കൗണ്ട് ഓഫറുകളാണ് ബാങ്ക് തങ്ങളുടെ ഇടപാടുകാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഒക്‌ടോബര്‍ 31 വരെ ഈ സൗജന്യങ്ങള്‍ ഇടപാടുകാര്‍ക്ക് നേടാം.

വസ്ത്രം, പലചരക്ക്, ഇലക്‌ട്രോണിക്, ആഭരണം, വിനോദം, ഭക്ഷണം, യാത്ര, ആരോഗ്യം, യൂട്ടിലിറ്റി തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബാങ്ക് ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്..

ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബിഗ് ബില്യണ്‍ ഡേസ്' വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്കിന്റെ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണിലും ഇതു ലഭ്യമാക്കുകയാണ്. സെന്‍ട്രല്‍, പാന്റലൂണ്‍, മൈന്ത്ര, മാക്‌സ്, ബാറ്റ, ചുണ്‍മുണ്‍ തുടങ്ങിയ സ്റ്റോറുകളിലും അഞ്ച് മുതല്‍ 20 ശതമാനം വരെ  ഡിസ്‌കൗണ്ട് ലഭിക്കും.

പലചരക്കു വിഭാഗത്തില്‍ ഗ്രോഫര്‍, ബിഗ്ബാസ്‌കറ്റ്, നേച്ചര്‍ ബാസ്‌കറ്റ്, മെട്രോ ഹോള്‍സെയില്‍ തുടങ്ങിയ നിരവധി സ്റ്റോറുകളില്‍ ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള  അധിക സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം