മൂഡിസിനോട് റേറ്റിംഗുകൾ പിൻവലിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക്

Web Desk   | Asianet News
Published : Mar 26, 2021, 12:25 PM IST
മൂഡിസിനോട് റേറ്റിംഗുകൾ പിൻവലിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക്

Synopsis

2011/2012 കാലയളവിൽ എം ടി എൻ അഥവാ മീഡിയം ടെം നോട്ട് ഫ്ലോട്ടിംഗ് സമയത്ത്, ബാങ്ക് മൂഡിസിന്റെ നിക്ഷേപക സേവനങ്ങളുമായി റേറ്റിംഗ് കരാറിൽ ഏർപ്പെട്ടിരുന്നു. 

മുംബൈ : രാജ്യാന്തര നിലവാരനിർണയ ഏജൻസിയായ മൂഡീസിനോട് റേറ്റിംഗുകൾ പിൻവലിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ആവിശ്യപ്പെട്ടു. അന്താരാഷ്ട്ര റേറ്റിംഗിനായി മൂഡീസിന്റെ സേവനങ്ങൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉപയോഗപ്പെടുത്തിയിരുന്നു. ബാങ്കിന്റെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി, ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ റേറ്റിംഗുകൾ പിൻവലിക്കാനുള്ള നടപടി മൂഡിസ് ഇൻവെസ്റ്റർ സർവീസ് ആരംഭിച്ചു കഴിഞ്ഞു. 

2011/2012 കാലയളവിൽ എം ടി എൻ അഥവാ മീഡിയം ടെം നോട്ട് ഫ്ലോട്ടിംഗ് സമയത്ത്, ബാങ്ക് മൂഡിസിന്റെ നിക്ഷേപക സേവനങ്ങളുമായി റേറ്റിംഗ് കരാറിൽ ഏർപ്പെട്ടിരുന്നു. എംടിഎൻ പ്രോഗ്രാമിലൂടെ ഫണ്ട് സമാഹരിക്കുന്നതിന് ബാങ്കിന് ഉടനടി പദ്ധതിയില്ലാത്തതിനാൽ, റേറ്റിംഗുകൾ പിൻവലിക്കാൻ ഫെബ്രുവരി 21 ന് ബാങ്ക് മൂഡിസിന്റെ നിക്ഷേപ സേവനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം