നിക്ഷേപങ്ങൾക്ക് പലിശ കുറവാണോ? ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് ഈ ബാങ്കുകൾ

Published : May 10, 2025, 05:15 PM IST
നിക്ഷേപങ്ങൾക്ക് പലിശ കുറവാണോ? ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് ഈ ബാങ്കുകൾ

Synopsis

ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ് ചെയ്യുന്നതിന് മുൻപ് ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പലിശ നിരക്ക് ഉള്ളത് എന്ന താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും


റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലും കൂടുതൽ റിസ്ക് താല്പര്യമില്ലാതെ വ്യക്തികളും നിക്ഷേപത്തിനായി ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ് ചെയ്യുന്നതിന് മുൻപ് ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പലിശ നിരക്ക് ഉള്ളത് എന്ന താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും കാരണം ഇത് കൂടുതൽ വരുമാനം ലഭിക്കാൻ സഹായിക്കും

2025 ൽ ഏറ്റവും ഉയർന്ന എഫ്ഡി പലിശ നിരക്ക് നൽകുന്ന ആറ് ബാങ്കുകൾ ഇവയാണ് 

എച്ച്ഡിഎഫ്സി ബാങ്ക്

ഒരു വർഷത്തെ കാലാവധിയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്ന സാധാരണ ഉപഭോക്താക്കൾക്ക്  6.6% പലിശയും  മുതിർന്ന പൗരന്മാർക്ക് 7.1% പലിശയും എച്ച്ഡിഎഫ്സി ബാങ്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 15 മുതൽ 21 മാസം വരെയുള്ള എഫ്‌ഡികൾക്ക്, സാധാരണ പൗരന്മാർക്ക് 7.05% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.55% പലിശ നിരക്കും ബാങ്ക് നൽകും. .

പഞ്ചാബ് നാഷണൽ ബാങ്ക്

ഒരു വർഷത്തെ നിക്ഷേപത്തിന്  6.7% വും മുതിർന്ന പൗരന്മാർക്ക് 7.2% വും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 390 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.1%, മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും ബാങ്ക് നൽകും 

ഐസിഐസിഐ ബാങ്ക്

ഒരു വർഷത്തെ എഫ്‌ഡിക്ക് സാധാരണ പൗരന് 6.7% പലിശയും മുതിർന്ന പൗരനാണെങ്കിൽ 7.2% പലിശയും  ലഭിക്കും. 18 മാസം മുതൽ 2 വർഷം വരെയുള്ള ഒരു കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണ പൗരന് 7.05% പലിശ ലഭിക്കും മുതിർന്ന പൗരന്  7.55% പലിശയും  നേടാൻ കഴിയും.

ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്കിന്റെ 444 ദിവസത്തെ നിക്ഷേപ പദ്ധതിയിൽ സാധാരണ ഉപഭോക്താക്കൾക്ക് 7.15% പലിശയും മുതിർന്ന പൗരന്മാർക്ക് 7.65% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ എഫ്ഡികൾക്ക്, സാധാരണ ഉപഭോക്താക്കൾക്ക് 6.75%  പലിശയും മുതിർന്ന പൗരന്മാർക്ക് 7.25%  പലിശയും ബാങ്ക് നൽകും 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബി‌ഐ, മൂന്ന് മുതൽ അഞ്ച് വര്ഷം വരെയുള്ള കാലാവധിക്ക്  സാധാരണ ഉപഭോക്താക്കൾക്ക് 6.75% പലിശയും മുതിർന്ന പൗരന്മാർക്ക് 7.25% പലിശയും വാഗ്ദാനം ചെയ്യുന്നു.
 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?