ഒരു വര്‍ഷം കൊണ്ട് ഒരു കോടി അക്കൗണ്ട് !, പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് വന്‍ നേട്ടത്തിലേക്ക്

Published : Sep 03, 2019, 12:04 PM ISTUpdated : Sep 03, 2019, 12:06 PM IST
ഒരു വര്‍ഷം കൊണ്ട് ഒരു കോടി അക്കൗണ്ട് !, പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് വന്‍ നേട്ടത്തിലേക്ക്

Synopsis

ഇൻറർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, തുടങ്ങി മറ്റ് മുൻനിര ബാങ്കുകള്‍ നൽകുന്ന എല്ലാ സേവനങ്ങളും ഇപ്പോള്‍ പോസ്റ്റ് ഓഫീസിലൂടെ ലഭ്യമാകും. 

തിരുവനന്തപുരം: ബാങ്കിംഗ് സേവനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഒരു കോടി അക്കൗണ്ട് എന്ന നേട്ടത്തിൽ എത്താൻ സാധിച്ചതായി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ സർദ സമ്പത്ത് തിരുവനന്തപുരത്ത് പറഞ്ഞു. നഗര- ഗ്രാമീണ മേഖകളിൽ പോസ്റ്റൽ പേയ്മെന്‍റ് ബാങ്കിംഗിന് ഒരേപോലെ നേട്ടമുണ്ടാക്കാൻ സാധിച്ചു. 

ഇൻറർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, തുടങ്ങി മറ്റ് മുൻനിര ബാങ്കുകള്‍ നൽകുന്ന എല്ലാ സേവനങ്ങളും ഇപ്പോള്‍ പോസ്റ്റ് ഓഫീസിലൂടെ ലഭ്യമാകും. സ്റ്റാമ്പുകളുടെ ചരിത്രം പറയുന്ന പ്രദർശനം നവംബർ 26 മുതൽ 29വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം