പാവങ്ങളെ പിഴിഞ്ഞ് എസ്ബിഐ; അഞ്ച് വർഷം കൊണ്ട് നേടിയത് 300 കോടി

By Web TeamFirst Published Apr 11, 2021, 10:37 PM IST
Highlights

സേവനങ്ങൾക്ക് വേണ്ടി മാത്രം ഉയർത്തിയ ചാർജുകളിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അഞ്ച് വർഷം കൊണ്ട് 300 കോടിയാണ് ലഭിച്ചത്. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള നിരവധി ബാങ്കുകൾ പാവപ്പെട്ട അക്കൗണ്ട് ഹോൾഡർമാരെ വിവിധ ചാർജുകളുടെ പേരിൽ പിഴിയുന്നത് പുതിയ വാർത്തയല്ല. ഐഐടി ബോംബെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത് അമ്പരപ്പിക്കുന്ന കണക്കുകളാണ്.

ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നാല് തവണക്ക് മുകളിൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപ ചാർജ് ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം ഒട്ടും നന്നായില്ലെന്നാണ്  പഠനത്തിൽ പറയുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ബോംബെ ഐഐടിയു‌ടെ പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

സേവനങ്ങൾക്ക് വേണ്ടി മാത്രം ഉയർത്തിയ ചാർജുകളിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അഞ്ച് വർഷം കൊണ്ട് 300 കോടിയാണ് ലഭിച്ചത്. ഇതിൽ തന്നെ 12 കോടിയും ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ്.

ഇതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് ബിഎസ്ബിഡിഎ അക്കൗണ്ടുകളിൽ നിന്ന് 3.9 കോടി അടക്കം ആകെ 9.9 കോടിയാണ് നേടിയത്. ബിഎസ്ബിഡിഎ അക്കൗണ്ടുകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പലതും എസ്ബിഐ പാലിച്ചില്ലെന്നും വിമർശനമുണ്ട്.

click me!