സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം, പുതിയ നിരക്കുകള്‍ ഈ രീതിയില്‍

Published : Sep 13, 2019, 12:41 PM IST
സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം, പുതിയ നിരക്കുകള്‍ ഈ രീതിയില്‍

Synopsis

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റലായി ചെയ്താല്‍ ബാങ്ക് സേവന നിരക്ക് ഈടാക്കില്ല.   

മുംബൈ: ഒക്ടോബര്‍ മുതല്‍ എസ്ബിഐ സേവന നിരക്കുകള്‍ പരിഷ്കരിക്കും. നിലവിലെ ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്‍റെ പിഴയിലും സ്റ്റേറ്റ് ബാങ്ക് കുറവ് വരുത്തി. നഗര മേഖലയില്‍ ശരാശരി പ്രതിമാസ ബാലന്‍സ് 5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലന്‍സില്‍ 50 ശതമാനത്തിന്‍റെ കുറവ് വന്നാല്‍ 10 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും.

ബാലന്‍സില്‍ 75 ശതമാനത്തിന്‍റെ കുറവ് വന്നാല്‍ പിഴ 15 രൂപയാകും. അര്‍ധ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 2,000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ ഇത് 1,000 രൂപയുമാണ്. അര്‍ധ നഗര മേഖലയില്‍ ബാലന്‍സ് 50 ശതമാനത്തിന് താഴേക്ക് പോയാല്‍ പിഴ 7.50 രൂപ + ജിഎസ്ടിയായിരിക്കും. 50 മുതല്‍ 75 ശതമാനം വരെയാണ് ബാലന്‍സില്‍ കുറവ് വന്നതെങ്കില്‍ പിഴ 10 രൂപയാകും. ഗ്രാമ പ്രദേശങ്ങളില്‍ പിഴ യഥാക്രമം ജിഎസ്ടി കൂടാതെ അഞ്ച് രൂപയും 7.50 രൂപയുമായിരിക്കും. 

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റലായി ചെയ്താല്‍ ബാങ്ക് സേവന നിരക്ക് ഈടാക്കില്ല. 
 

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം