
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക.
യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.
പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona