എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകളോട് ഇ-നോമിനേഷൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ട് നാളേറെയായി. ഡിസംബർ 31 ആയിരുന്നു ഇ-നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. എന്തായാലും ഈ തിയതി ഇപിഎഫ്ഒ നീട്ടിയിട്ടുണ്ട്.
എന്തിനാണ് ഇ-നോമിനേഷൻ
അക്കൗണ്ട് ഉടമ മരിച്ചാൽ ഇ-നോമിനേഷൻ സമർപ്പിച്ചവർക്കും പിഎഫ് തുകയും പെഷൻ തുകയും ഇൻഷുറൻസ് ആനുകൂല്യവും എളുപ്പത്തിൽ ലഭിക്കും
നോമിനിക്ക് ഓൺലൈനായി ക്ലെയിം സമർപ്പിക്കാനാവും
ഇപിഎഫ് അക്കൗണ്ടിന്റെ ഗുണം
അക്കൗണ്ട് ഉടമ ജോലി രാജിവെച്ചാലോ, വിരമിച്ചാലോ മരണം സംഭവിച്ചാലോ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ കിട്ടും
ഭാഗികമായി അത്യാവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായ നിലയിൽ തുക പിൻവലിക്കാനാവും
ഇപിഎസ് നേട്ടങ്ങൾ
വിരമിക്കുന്ന ജീവനക്കാർക്ക് പ്രതിമാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. അംഗം മരിച്ചാൽ ആശ്രിതർക്ക് പെൻഷൻ ലഭിക്കും.