ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ നോക്കുന്നത് എന്തെല്ലാം? പെട്ടെന്ന് അപ്രൂവൽ ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Mar 10, 2026, 10:50 AM IST
Credit card

Synopsis

നമ്മൾ നൽകുന്ന ക്രെഡിറ്റ് കാർഡ് റിക്വസ്റ്റ് അപ്രൂവ് ചെയ്യുന്നതിന് മുമ്പ് ബാങ്കുകൾ നിരവധി കാര്യങ്ങൾ പരിശോധിക്കാറുണ്ട്. ക്രെഡിറ്റ് സ്കോർ, വരുമാനം, പേയ്‌മെന്റ് ഹിസ്റ്ററി, നിലവിലുള്ള കടബാധ്യതകൾ എന്നിവ ഇതിൽ പ്രധാനമാണ്. 

ആദ്യമായോ അല്ലെങ്കിൽ രണ്ടാമത്തെയോ ക്രെഡിറ്റ് കാ‍ർഡിനായി അപേക്ഷിക്കുമ്പോൾ ചിലർക്ക് അത് അത്ര എളുപ്പം കിട്ടാറില്ല. ചിലർക്ക് സെക്കൻഡുകൾക്കുള്ളിൽ അപ്രൂവ് ആകുമെങ്കിൽ ചിലർക്ക് ഇതിന് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ചിലപ്പോൾ റിക്വസ്റ്റ് ക്യാൻസൽ ആയിപ്പോകാറുമുണ്ട്. ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ ചില പ്രധാന കാര്യങ്ങൾ പരിശോധിക്കാറുണ്ട്. ക്രെഡിറ്റ് സ്കോർ, വരുമാനം, പേയ്മെന്റ് ഹിസ്റ്ററി, നിലവിലുള്ള വായ്പകൾ എന്നിവയാണ് പ്രധാനമായി വിലയിരുത്തുന്നത്.

ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിക്കുന്ന കാര്യങ്ങൾ

1. പ്രായവും തിരിച്ചറിയൽ രേഖകളും

ക്രെഡിറ്റ് കാർഡ് ലഭിക്കാൻ കുറഞ്ഞത് 18 വയസ് പ്രായം ഉണ്ടായിരിക്കണം. സർക്കാർ ഐഡി കാർഡുകൾ, വിലാസത്തിനുള്ള തെളിവ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ബാങ്കുകൾ പരിശോധന നടത്തും.

2. ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ്. 750 ന് മുകളിലുള്ള സ്കോർ ഉണ്ടെങ്കിൽ മികച്ച കാർഡുകൾ ലഭിക്കാൻ സാധ്യത കൂടുതലാണ്. 580 ൽ താഴെയുള്ള സ്കോർ ഉള്ളവർക്ക് സാധാരണയായി സെക്യൂർഡ് പോലുള്ള ഓപ്ഷനുകളാണ് ലഭിക്കുക. ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ മിസ്ഡ് പേയ്‌മെന്റുകൾ, വായ്പകളുടെ തരം, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവയും പരിശോധിക്കും.

3. പേയ്‌മെന്റ് ഹിസ്റ്ററി

ബില്ലുകൾ സമയത്ത് അടയ്ക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടോയെന്ന് ബാങ്കുകൾ പരിശോധിക്കും. എപ്പോഴും വൈകിയാണ് നിങ്ങൾ പേയ്‌മെന്റുകൾ ചെയ്യുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യത കൂടുതലാണ്.

4. ക്രെഡിറ്റ് ഉപയോഗം (Credit Utilisation)

നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ വലിയൊരു ശതമാനം ഉപയോഗിക്കുന്നത് ബാങ്കുകൾക്ക് ആശങ്കയുണ്ടാക്കും. സാധാരണയായി 30%ൽ താഴെ ക്രെഡിറ്റ് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതുന്നത്.

5. വരുമാനവും കടബാധ്യത അനുപാതവും (DTI)

ബാങ്കുകൾ നിങ്ങളുടെ വരുമാനം പരിശോധിച്ച് പുതിയ ക്രെഡിറ്റ് കൈകാര്യം ചെയ്യാനുള്ള കഴിവ് വിലയിരുത്തും. വിദഗ്ധരുടെ അഭിപ്രായത്തിൽ 36%ൽ താഴെയുള്ള Debt-to-Income ratio ആണ് ഉചിതം.

6. ക്രെഡിറ്റ് ഉപയോഗം എങ്ങനെ?

ദീർഘകാല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ അത് നല്ലതാണ്. വായ്പയും ക്രെഡിറ്റ് കാർഡും പോലുള്ള വിവിധ തരത്തിലുള്ള ക്രെഡിറ്റ് ഉപയോഗം ഉണ്ടെങ്കിൽ അത് അംഗീകാര സാധ്യത വർധിപ്പിക്കും.

7. ബാങ്കിൽ അക്കൌണ്ട് ഉണ്ടോ?

ബാങ്കുമായി ഉള്ള ബന്ധം നിങ്ങൾ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്ന ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ അംഗീകാരം ലഭിക്കാൻ കൂടുതൽ എളുപ്പമാകും.

8. ബാങ്കുകളുടെ നിയമങ്ങൾ

ബാങ്കുകളുടെ ആഭ്യന്തര നിയമങ്ങൾ ഓരോ ബാങ്കിനും അതിന്റേതായ നിയമങ്ങളുണ്ട്. ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ വളരെ അധികം ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിച്ചെന്ന് കണ്ടാൽ ചില ബാങ്കുകൾ നിങ്ങളുടെ അപേക്ഷ നിരസിക്കാനും സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കഴുത, കുതിര, ഒട്ടകം! വളര്‍ത്താന്‍ റെഡിയാണോ? 50 ലക്ഷം വരെ കേന്ദ്രസ‌‍ർക്കാ‍ർ തരും! കൂടുതൽ വിവരങ്ങൾ അറിയാം
60 വരെ കാത്തിരിക്കാൻ വയ്യ, 50 ആകുമ്പോൾ പണി നി‍‌ർത്തണം; മലയാളികള്‍ക്കിടയിലും ഹിറ്റായി 'ഫയര്‍' വിപ്ലവം!!