
ബദോൻ: രാജ്യത്തെ വിഭജിച്ച മുസ്ലിം ലീഗുമായി രാഹുൽ ഗാന്ധിക്ക് എന്താണ് ബന്ധമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി പോയത് ചന്ദ്രന്റെ ചിത്രമുള്ള കൊടിയുമായാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ തീവ്രവാദം വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞത്. അത് തീവ്രവാദം വളർത്തുമെന്നും യോഗി കൂട്ടിച്ചേർത്തു.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങളെന്ന് മൻമോഹൻസിങ് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു "ഇതിലൂടെ രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. കോൺഗ്രസ് പ്രത്യേക വിഭാഗത്തിന് വേണ്ടിയാണ് രാഷ്ട്രീയം പറയുന്നത്. അവരുടെ വികസനം മാത്രമാണ് അവരുടെ ലക്ഷ്യം," യോഗി ആരോപിച്ചു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അധ്ദേഹം ഇങ്ങിനെ ആരോപണങ്ങൾ ഉന്നയിച്ചത്. "വയനാട്ടിൽ മത്സരിക്കുന്ന