ലോക്സഭാ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് സി-വോട്ടര്‍ സര്‍വേ

By Web TeamFirst Published Mar 10, 2019, 10:25 PM IST
Highlights

യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. 543 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് 17 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ. ഏപ്രില്‍ 11നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍. 
സി-വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. 

 യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. 543 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത് ആറ് സീറ്റ് എല്‍ഡിഎഫ് നേടും. തമിഴ്നാട്ടില്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് പ്രവചനം.

മാര്‍ച്ച് മാസത്തിലാണ് ഈ സര്‍വേ സംഘടിപ്പിച്ചത്. ബിജെപിക്ക് 220 സീറ്റു, സഖ്യകക്ഷികള്‍ക്ക് 40 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്. അതേ സമയം സര്‍വേ പ്രകാരം എന്‍ഡിഎ അന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ ടിആര്‍എസ്, മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, ഓഡീഷയില്‍ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാല്‍ 301 സീറ്റുവരെ നേടാം എന്നാണ് സര്‍വേ പറയുന്നു.

യുപിഎയില്‍ കോണ്‍ഗ്രസ് 88 സീറ്റുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള സീറ്റ് 53സീറ്റ് യുപിഎ സഖ്യകക്ഷികള്‍ നേടും. അതേ സമയം കേരളത്തിലെ  എല്‍ഡിഎഫ്, തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം, ആസാമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎയ്ക്ക് 226 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ 71 ല്‍ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നാണ് സര്‍വേ പറയുന്നത്.

click me!