'കമ്മീഷണറി'ന് 25 വയസ്; വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി

Published : Apr 14, 2019, 04:07 PM IST
'കമ്മീഷണറി'ന് 25 വയസ്; വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി

Synopsis

ഇഷ്ട താരത്തെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു സെന്റ് ജോസ്ഫ് വൃദ്ധ സദനത്തിലെ അന്തേവാസികൾ. കേക്ക് മുറിച്ചായിരുന്നു ആഘോഷം

തൃശൂർ: സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ്   താരം ആഘോഷത്തിൽ പങ്കു ചേർന്നത്.

കമ്മീഷണറിലെ തീപ്പൊരി ഡയലോഗുകൾ മലയാളികളെ ത്രസിപ്പിക്കാൻ തുടങ്ങിയിട്ട്  25 വർഷം പിന്നിടുന്നു. ഷാജി കൈലാസ്  രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന  കമ്മീഷണർ കരിയറിലെ മികച്ച ചിത്രമാണെന്ന് സുരേഷ് ഗോപി പറയുന്നു. തൃശൂരിലെ പ്രചാരണത്തിരക്കിനിടയിലും പ്രിയ ചിത്രത്തിന്‍റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാൻ മലയാളികളുടെ കമ്മീഷണര്‍ എത്തി. 

"

ഇഷ്ട താരത്തെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു സെന്‍റ് ജോസ്ഫ് വൃദ്ധ സദനത്തിലെ അന്തേവാസികൾ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അന്തേവാസികളോടൊപ്പം ഒരു മണിക്കൂറ്‍ ചെലവിട്ടാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപി ഫാൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

"

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?