വോട്ട് ചെയ്താൽ പെട്രോളിനും ഡീസലിനും 50 പൈസ കുറച്ച് നല്‍കും; ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ

Published : Apr 05, 2019, 09:46 PM ISTUpdated : Apr 05, 2019, 10:54 PM IST
വോട്ട് ചെയ്താൽ പെട്രോളിനും ഡീസലിനും 50 പൈസ കുറച്ച് നല്‍കും; ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ

Synopsis

പൗരാവകാശം വിനിയോഗിക്കുന്നത് അധികാരവും അവകാശവുമാണെന്ന സന്ദേശമാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ പെട്രോളും ഡീസലും ലിറ്ററിന് 50 പൈസ കുറച്ച് നൽകുമെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് അസോസിയേഷൻ ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

വോട്ട് ചെയ്തു എന്ന് തെളിയുക്കുന്നതിനായി വിരലിൽ പതിപ്പിക്കുന്ന മഷിയടയാളം പെട്രോള്‍ പമ്പുകളില്‍ കാണിച്ചാൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തേയ്ക്ക് മാത്രമാകും ഓഫർ ലഭിക്കുക.  

പൗരാവകാശം വിനിയോഗിക്കുന്നത് അധികാരവും അവകാശവുമാണെന്ന സന്ദേശമാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന  ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആരംഭിക്കും.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?