തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ദില്ലിയിൽ 59 രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേസെടുത്തു

Published : Mar 29, 2019, 05:12 PM ISTUpdated : Mar 29, 2019, 05:13 PM IST
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ദില്ലിയിൽ 59 രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേസെടുത്തു

Synopsis

ആയുധ നിയമപ്രകാരം 152 കേസുകളിലായി 185-ഓളം പേരെയും എക്സൈസ് നിയമപ്രകാരം 452 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വിവിധയിടങ്ങളിൽ നിന്നായി 209 ലൈസൻസില്ലാത്ത ആയുധങ്ങളും 2,260 സ്ഫോടനവസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ദില്ലി: ദില്ലിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ 59 രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് 10-ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിലവിൽ വന്നത് മുതലുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. 

ആം ആദ്മി പാർട്ടിക്കെതിരെ ആറ് കേസും ബിജെപിക്കെതിരെ നാല് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വത്ത് വഞ്ചനയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോൺ​ഗ്രസിനെതിരെ ഒരു ഡെയ്ലി ഡയറി എൻട്രി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെരുമാറ്റച്ചട്ട ലംഘനം നിലവിൽ വന്നതോടെ 2.20 ലക്ഷത്തിലധികം പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിങ്ങ്സ് എന്നിവ ദില്ലിയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. 

ആയുധ നിയമപ്രകാരം 152 കേസുകളിലായി 185-ഓളം പേരെയും എക്സൈസ് നിയമപ്രകാരം 452 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വിവിധയിടങ്ങളിൽ നിന്നായി 209 ലൈസൻസില്ലാത്ത ആയുധങ്ങളും 2,260 സ്ഫോടനവസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?