Latest Videos

പശുവിന്‍റെ പേരില്‍ ആക്രമണം നടന്ന പ്രദേശങ്ങളില്‍ ബിജെപി ആധിപത്യം

By Web TeamFirst Published May 24, 2019, 2:54 PM IST
Highlights

ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പശുവിന്‍റെ പേരിലും, ബീഫിന്‍റെ പേരിലും നടന്ന ആക്രമണങ്ങള്‍ നടന്ന എല്ലാ മണ്ഡലങ്ങളും ബിജെപി വിജയിച്ചിട്ടുണ്ട്.

ദില്ലി: 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമായി ഉയര്‍ന്നുവന്ന വിമര്‍ശനമാണ് പശുവിന്‍റെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക് എന്നയാളെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. അതിന് ശേഷം നിരവധി ആക്രമണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ആക്രമണങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി മോദി തന്നെ പ്രസ്താവിച്ചു.

പശുവിന്‍റെ പേരിലും, ബീഫിന്‍റെ പേരിലും നടന്ന ആക്രമണങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍  സ്വദീനിച്ചിട്ടുണ്ടോ എന്നാണ് ഇന്ത്യ സ്പെന്‍ഡ്.കോം സൈറ്റ് അന്വേഷിച്ചത്. അതിന്‍റെ ഫലം ഇവര്‍ പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയ 83 ലോക്സഭ മണ്ഡലങ്ങളില്‍ 60  ലും വിജയിച്ചത് ബിജെപിയാണ്. 2014 ല്‍ 83 സീറ്റുകളില്‍ 63 ലാണ് ബിജെപി വിജയിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ മഹാസഖ്യം പിടിച്ചതാണ് ചില സീറ്റുകളില്‍ ബിജെപി പിന്നോട്ട് പോകാന്‍ കാരണം. ദാദ്രി ഉള്‍പ്പെടുന്ന ഗൗതമബുദ്ധ നഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ മഹേഷ് ശര്‍മ്മയാണ് വിജയിച്ചത്.

Of 83 constituencies reporting cow-related hate violence between 2014 & 2019, the BJP won 63. In 2014, it had won 60 of these seats. https://t.co/sBTuwSwqtH pic.twitter.com/cUhZzmXuKu

— IndiaSpend (@IndiaSpend)

ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പശുവിന്‍റെ പേരിലും, ബീഫിന്‍റെ പേരിലും നടന്ന ആക്രമണങ്ങള്‍ നടന്ന എല്ലാ മണ്ഡലങ്ങളും ബിജെപി വിജയിച്ചിട്ടുണ്ട്.

click me!