രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ക്രെഡിറ്റ് അടിച്ചെടുക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍

Published : Mar 24, 2019, 03:20 PM ISTUpdated : Mar 24, 2019, 04:47 PM IST
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ക്രെഡിറ്റ് അടിച്ചെടുക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍

Synopsis

ഐ ഗ്രൂപ്പ് നേതാവായിരുന്ന എംഐ ഷാനവാസ് മല്‍സരിച്ച വയനാട് സീറ്റില്‍ പൊരിഞ്ഞ അടിയായിയിരുന്നു എഐ ഗ്രൂപ്പുകള്‍ തമ്മില്‍. അതിനിടയിലാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തി രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.   

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയാലും ഇല്ലെങ്കിലും ക്രെഡിറ്റ് അടിച്ചെടുക്കാനുളള വേവലാതിയിലാണ് കേരളത്തിലെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍. രാഹുലിനെ കേരളത്തിലേക്ക് എത്തിച്ചത് തങ്ങളുടെ ഇടപെടലാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എ-ഐ ഗ്രൂപ്പുകള്‍. 

രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായില്ല, എ-ഐ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്ന് വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടുമില്ല.  ഐ ഗ്രൂപ്പ് നേതാവായിരുന്ന എംഐ ഷാനവാസ് മല്‍സരിച്ച വയനാട് സീറ്റില്‍ പൊരിഞ്ഞ അടിയായിയിരുന്നു എഐ ഗ്രൂപ്പുകള്‍ തമ്മില്‍. അതിനിടയിലാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തി രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

പിന്നീടത് എല്ലാ നേതാക്കളും ഏറ്റെടുത്തു. രാഹുല്‍ ഗാന്ധി മല്‍സരിക്കാനുള്ള സാധ്യത ആദ്യം പുറത്തുവിട്ട് ക്രെഡിറ്റ് ഏറ്റെടുക്കുക എന്ന ഉദ്ദേശം തന്നെയായിരുന്നു എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടിക്ക്. ഇതോടെ ഐ ഗ്രൂപ്പ് നേതാവായ പ്രതിപക്ഷ ചെന്നിത്തലയും ഒട്ടും പിന്നോട്ടുപോയില്ല.

ആലപ്പുഴയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തലയും രാഹുലിനെ കേരളം കാത്തിരിക്കുന്നവെന്ന് പ്രഖ്യാപിച്ചു. ഐയുടെ സീറ്റ് എ പിടിച്ചെടുക്കുമോ എന്ന പേടി ഐ ഗ്രൂപ്പിനുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് എ ഗ്രൂപ്പിനും സഹിക്കാനാവുന്നില്ല. ഇതിനിടയിലാണ് രാഹുലിന്‍റെ പേരിലുള്ള ഈ നീക്കങ്ങളും ഒരു വശത്ത് നടക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?