ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചു, ഇതിലും വലിയ തിരിച്ചടി ഇടതിന് ഉണ്ടായിട്ടുണ്ട്: ബാലൻ

Published : May 23, 2019, 01:44 PM ISTUpdated : May 23, 2019, 02:06 PM IST
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചു, ഇതിലും വലിയ തിരിച്ചടി ഇടതിന് ഉണ്ടായിട്ടുണ്ട്: ബാലൻ

Synopsis

ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി. 

50 ശതമാനം വേട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 19 - 1 എന്ന നിലയിലാണ് യുഡിഎഫ്- എല്‍ഡിഎഫ് ലീഡ് നില. ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ബാക്കി 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ്  സ്ഥാനാര്‍ത്ഥികള്‍ മുമ്പിലെത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?