മോദിയുടെ വിജയാഘോഷം; ലണ്ടൻ ന​ഗരവീഥിയിൽ നൃത്തം ചെയ്ത് പ്രവാസികൾ- വീഡിയോ

By Web TeamFirst Published May 25, 2019, 7:35 PM IST
Highlights

​ഗുജറാത്തിലെ പ്രാദേശിക നൃത്തമായ ​'ഗർഭ' ആടിയാണ് ലണ്ടൻ ന​ഗരവീഥിയിൽ പ്രവാസികൾ മോദിയുടെ വിജയം ആഘോഷിച്ചത്.  

ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേടിയ ചരിത്രവിജയം ആഘോഷിക്കുകയാണ് ലോകത്തിന്റെ വിവിധഭാ​ഗങ്ങളിലുള്ള പ്രവാസികൾ. ബിസിനസ് സമ്രാട്ടായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ‌ പങ്കുവച്ച ലണ്ടനിൽ നിന്നുള്ള വീഡിയോ അതിന് ഉദാഹരണമാണ്. ​ഗുജറാത്തിലെ പ്രാദേശിക നൃത്തമായ ​'ഗർഭ' ആടിയാണ് ലണ്ടൻ ന​ഗരവീഥിയിൽ പ്രവാസികൾ മോദിയുടെ വിജയം ആഘോഷിച്ചത്.  

​ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് വച്ച് ​ഗുജറാത്തിലെ ഹിറ്റ് പാട്ടിനൊപ്പം നിരവധി പേരാണ് ചുവടുവയ്ക്കുന്നത്.  'തടസ്സങ്ങളില്ലാത്ത സാംസ്കാരിക 'കോളനിവൽക്കരണം', എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.

In my . Apparently, celebratory Garba in London after PM Modi’s victory. Loved the uninhibited cultural ‘colonisation’ in reverse! And time now for me to brush up my garba steps. Please recommend a good YouTube video for lessons! pic.twitter.com/jvmCz5bjhm

— anand mahindra (@anandmahindra)

ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. 542 ലോക്സഭ സീറ്റിൽ 300 സീറ്റിലും വിജയമുറപ്പിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി സഖ്യകക്ഷികളും കൂടി ആകെ നേടിയത് 352 സീറ്റാണ്.  
 

click me!