'ജാതിവ്യവസ്ഥയില്‍ വിശ്വാസമില്ല, എന്റെ വിവാഹം തന്നെ തെളിവ്‌'; അഖിലേഷ്‌ യാദവ്‌

Published : May 06, 2019, 11:36 AM ISTUpdated : May 06, 2019, 11:37 AM IST
'ജാതിവ്യവസ്ഥയില്‍ വിശ്വാസമില്ല, എന്റെ വിവാഹം തന്നെ തെളിവ്‌'; അഖിലേഷ്‌ യാദവ്‌

Synopsis

തനിക്ക്‌ ജാതിയിലും മതത്തിലും വിശ്വാസമില്ല. ഇനിയും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും

ലഖ്‌നൗ: തനിക്ക്‌ ജാതിവ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്‌ ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും സമാജ്‌ വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ്‌ യാദവ്‌. തന്റെ വിവാഹം തന്നെയാണ്‌ അതിന്‌ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു.

ജാതിരാഷ്ട്രീയം ഉയര്‍ത്തി ഉത്തര്‍പ്രദേശില്‍ വിജയം നേടാന്‍ ശ്രമിക്കുന്ന ബിജെപിയെ തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ ബിഎസ്‌പിയുമായി കൂട്ടുകൂടിയതെന്ന്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. തനിക്ക്‌ ജാതിയിലും മതത്തിലും വിശ്വാസമില്ല. ഇനിയും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. അതിനുള്ള ഏറ്റവും വലിയ തെളിവ്‌ തന്റെ വിവാഹം തന്നെയാണ്‌. ഡിമ്പിളും താനും രണ്ട്‌ ജാതിയില്‍ നിന്നുള്ളവരാണ്‌. ജാതിയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ചാണ്‌ തങ്ങള്‍ വിവാഹിതരായതെന്നും അഖിലേഷ്‌ യാദവ്‌ പറഞ്ഞു.

ഇന്ത്യാ ടുഡേക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ അഖിലേഷ്‌ യാദവ്‌ ഇക്കാര്യം പറഞ്ഞത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?