കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതി; വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

Published : Apr 18, 2019, 03:28 PM ISTUpdated : Apr 18, 2019, 03:49 PM IST
കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതി; വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

Synopsis

കണ്ണൂരിൽ കെ സുധാകരനെതിരെ കമ്മീഷൻ നീങ്ങിയത് വാർത്തകൾ കേട്ടിട്ടാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവന് എതിരെ പരാതി നൽകിയിട്ടും കമ്മീഷൻ മിണ്ടാതിരിക്കുന്നതായും രമ്യ ഹരിദാസ്

തൃശൂ‍ർ: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. വനിതാ കമ്മീഷൻ നടപ്പാക്കുന്നത് രണ്ടു തരം നീതിയാണ്. കണ്ണൂരിൽ കെ സുധാകരനെതിരെ കമ്മീഷൻ നീങ്ങിയത് വാർത്തകൾ കേട്ടിട്ടാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവന് എതിരെ പരാതി നൽകിയിട്ടും കമ്മീഷൻ മിണ്ടാതിരിക്കുന്നതായും രമ്യ ഹരിദാസ് തൃശൂരിൽ പറഞ്ഞു.

എൽഡിഎഫ് കൺവീനറുടെ മോശം പരാമർശത്തിനെതിരെ രമ്യ ഹരിദാസ് ആലത്തൂർ കോടതിയിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. പൊലീസിന്‍റെ ഭാഗത്ത് നിന്ന് നീതി നിഷേധം ഉണ്ടായത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും രമ്യ പറഞ്ഞിരുന്നു. 

പി കെ  കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍  ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?